200 ബില്യണ്‍ ഡോളര്‍ ക്ലബില്‍ ഒന്നാമനായി ഇലോണ്‍ മസ്‌ക്; ആസ്തി 270 ബില്യണ്‍ ഡോളറായി ഉയര്‍ന്നു 

By: 600002 On: Sep 27, 2024, 11:18 AM

 


ലോകത്തിലെ ഏറ്റവും ധനികനായ ടെസ്ല സിഇഒ ഇലോണ്‍ മസ്‌കിന്റെ ആസ്തി 2023 ല്‍ കുത്തനെ ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചിക പ്രകാരം മസ്‌കിന്റെ ആസ്തി 270 ബില്യണ്‍ ഡോളറിലെത്തി. ഏപ്രില്‍ മുതല്‍ മസ്‌കിന്റെ സമ്പത്ത് 100 ബില്യണ്‍ ഡോളറിലധകം ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ ഗണ്യമായ ഇടിവുണ്ടായതിന് ശേഷം അസാധാരണമായ തിരിച്ചുവരവാണ് പിന്നീട് രേഖപ്പെടുത്തിയത്. 

കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ 229 ബില്യണ്‍ ഡോളറായിരുന്നു ആസ്തി. എന്നാല്‍ ഏപ്രിലില്‍ ടെസ്ലയുടെ ഓഹരി വിലയില്‍ 40 ശതമാനം ഇടിവ് സംഭവിച്ചതിനാല്‍ അദ്ദേഹത്തിന്റെ സമ്പത്ത് 164 ബില്യണ്‍ ഡോളറായി കുറഞ്ഞു. പിന്നീട് ഓഗസ്റ്റില്‍ മസ്‌കിന്റെ ആസ്തി 50 ഡോളര്‍ വര്‍ധിച്ചു. ഇതോടെ മസ്‌കിന്റെ ആസ്തി 223 ബില്യണ്‍ ഡോളറില്‍ നിന്ന് സെപ്റ്റംബറില്‍ 270 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. മാര്‍ക്ക് സക്കര്‍ബര്‍ഗ്(മെറ്റ), ജെന്‍സന്‍ ഹുവാങ്(എന്‍വിഡിയ), ലാറി എല്ലിസണ്‍( ഒറാക്കിള്‍) എന്നിവര്‍ക്ക് മാത്രമാണ് ഈ വര്‍ഷം കൂടുതല്‍ സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടുള്ളൂ. എങ്കിലും ഇവരെയെല്ലാം പിന്തള്ളി മക്‌സാണ് ലോകത്തില്‍ സമ്പത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.