ബീസിയില്‍ 60%  വിപണി മൂല്യത്തില്‍ ആയിരക്കണക്കണക്കിന് വീടുകള്‍ വാഗ്ദാനം ചെയ്ത് എന്‍ഡിപി 

By: 600002 On: Sep 26, 2024, 11:45 AM

 


വരാനിരിക്കുന്ന പ്രവിശ്യാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിജയിച്ചാല്‍ വിപണി മൂല്യത്തിന്റെ 60 ശതമാനം നിരക്കില്‍ 25,000 പുതിയ വീടുകള്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് ബ്രിട്ടീഷ് കൊളംബിയ എന്‍ഡിപി നേതാവ് ഡേവിഡ് എബി. പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രതിവര്‍ഷം 5,000 മിഡില്‍ ക്ലാസ് കുടുംബങ്ങള്‍ക്ക് വീട് വാങ്ങുന്നതിന് ഭവന വിലയുടെ 40 ശതമാനം നല്‍കി സഹായിക്കുമെന്നും സറേയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എബി പറഞ്ഞു. 

നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍, വീട് നിര്‍മ്മാതാക്കള്‍,ഭൂമി നല്‍കാന്‍ കഴിയുന്ന സ്ഥാപനങ്ങള്‍ എന്നിവയുമായുള്ള പങ്കാളിത്തത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കുകയെന്നും എബി വിശദീകരിച്ചു.