കാല്‍ഗറി ഫിഷ് ക്രീക്ക് പാര്‍ക്കില്‍ കൂഗര്‍: പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി 

By: 600002 On: Sep 26, 2024, 8:33 AM

 


കാല്‍ഗറി ഫിഷ് ക്രീക്ക് പ്രൊവിന്‍ഷ്യല്‍ പാര്‍ക്കില്‍ കൂഗറിനെ കണ്ടെത്തിയതിന് പിന്നാലെ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ആല്‍ബെര്‍ട്ട പാര്‍ക്ക്‌സ്. മക്ലിയോഡ് ട്രയലിന് സമീപം പാര്‍ക്കിന്റെ ഭാഗങ്ങളില്‍ മുന്നറിയിപ്പ് ബാധകമാണ്. വോട്ടിയേഴ്‌സ് ഫ്‌ളാറ്റ്‌സ്, ബെബോ ഗ്രോവ്, ഷാനണ്‍ ടെറസ്, മാര്‍ഷല്‍ സ്പ്രിംഗ്‌സ് എന്നിവടങ്ങളില്‍ എത്തുന്ന സന്ദര്‍ശകര്‍ ജാഗ്രത പാലിക്കണമെന്നും ഇവിടങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ആല്‍ബെര്‍ട്ട പാര്‍ക്ക്‌സ് അറിയിച്ചു. 

കൂഗറുകളുടെ ആക്രമണത്തില്‍ നിന്നും രക്ഷ നേടാന്‍ ആല്‍ബെര്‍ട്ട പാര്‍ക്ക്‌സ് ചില നിര്‍ദ്ദേശങ്ങളും നല്‍കുന്നുണ്ട്. എപ്പോഴും ശബ്ദമുണ്ടാക്കി കൂട്ടമായി മാത്രം യാത്ര ചെയ്യാന്‍ ശ്രദ്ധിക്കണമെന്നും പാര്‍ക്കിലെ ചുറ്റുപാടുകളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും ആല്‍ബെര്‍ട്ട പാര്‍ക്ക്‌സ് നിര്‍ദ്ദേശിച്ചു. വളര്‍ത്തുമൃഗങ്ങളെ അഴിച്ചുവിടാതെ കെട്ടിയിട്ട് നടത്തണമെന്നും മുന്നറിയിപ്പ് നല്‍കി. കൂഗറിനെ കണ്ടെത്തുന്നവര്‍ 403-591-7755 എന്ന നമ്പറില്‍ അറിയിക്കണമെന്നും ആവശ്യപ്പെട്ടു.