യുവാക്കളുടെ തൊഴിലില്ലായ്മ നിരക്കിൽ കേരളം മുന്നിൽ

By: 600007 On: Sep 26, 2024, 5:35 AM

ദില്ലി: രാജ്യത്തെ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്കിൽ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം മുന്നിൽ. ഏറ്റവും പുതിയ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ (PLFS) പ്രകാരം 29.9 ശതമാനമാണ് കേരളത്തിൽ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക്. 2023 ജൂലായ്-ജൂൺ 2024 സമയത്തെ റിപ്പോർട്ടാണ് സർവേയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 15-29 പ്രായത്തിലുള്ള കേരളത്തിലെ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 29.9 ശതമാനമാണെന്നും സ്ത്രീകൾക്കിടയിലെ തൊഴിലില്ലായ്മ 47.1 ശതമാനമാണെന്നും റിപ്പോർട്ടിൽ പറയുന്നു. പുരുഷന്മാരിൽ 19.3% മാണ് തൊഴിലില്ലായ്മ നിരക്ക്. മധ്യപ്രദേശിലാണ് രാജ്യത്തെ ഏറ്റവും കുറഞ്ഞ യുവജന തൊഴിലില്ലായ്മ നിരക്ക്. തൊട്ടുപിന്നിൽ ഗുജറാത്ത്.