മോണ്‍ട്രിയല്‍ പോര്‍ട്ടില്‍ ലിഥിയം അയേണ്‍ ബാറ്ററികള്‍ സൂക്ഷിച്ച ഷിപ്പിംഗ് കണ്ടെയ്‌നറിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി; ലോക്ക്ഡൗണ്‍ പിന്‍വലിച്ചു  

By: 600002 On: Sep 25, 2024, 1:04 PM

 


മോണ്‍ട്രിയലില്‍ ലിഥിയം അയേണ്‍ ബാറ്ററികള്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുണ്ടായ വന്‍തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി അഗ്നിശമന സേനാംഗങ്ങള്‍ അറിയിച്ചു. തീപിടുത്തത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണും നീക്കിയതായി അറിയിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.45 ഓടെ മോണ്‍ട്രിയല്‍ പോര്‍ട്ടില്‍ ഏകദേശം 15,000 കിലോഗ്രാം ലിഥിയം ബാറ്ററികള്‍ സൂക്ഷിച്ചിരുന്ന ഷിപ്പിംഗ് കണ്ടെയ്‌നറിലാണ് തീപിടുത്തമുണ്ടായത്. 

സംഭവസ്ഥലത്തെത്തിയ അഗ്നിശമന സേന രാത്രിയുലടനീളം തീയണക്കാനുള്ള ശ്രമങ്ങളിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 3 മണിയോടെയാണ് തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചതെന്ന് അഗ്നിശമന സേന വ്യക്തമാക്കി. സ്ഥിതി നിയന്ത്രണവിധായമായതിനാല്‍ രാത്രി 10.30 ഓടെ ലോക്ക്ഡൗണ്‍ സിറ്റി പിന്‍വലിക്കുകയായിരുന്നു.