യുകെയിലേക്ക് യാത്ര ചെയ്യുന്ന കനേഡിയന്‍ പൗരന്മാര്‍ക്ക് ഇനി അധിക തുക നല്‍കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. യുകെയിലേക്ക് യാത്ര ചെയ്യാന്‍ അനുമതി നല്‍കുന്ന ഇലക്ട്രോണിക് ട്രാവല്‍ ഓഥറൈസേഷന്‍(ETA) അവതരിപ്പിച്ചതോടെയാണ് അധിക തുക നല്‍കേണ്ടി വരുന്നത്. 2025 ഓടെ അതിര്‍ത്തികള്‍ പൂര്‍ണമായും ഡിജിറ്റൈസ് ചെയ്യുന്നതിനായാണ് യുകെ ഹോം ഓഫീസ് ഇടിഎ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ബോര്‍ഡര്‍ സെക്യൂരിറ്റി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍.
ഇടിഎയ്ക്കായി അപേക്ഷിക്കുന്നവര്‍ അവരുടെ പൂര്‍ണമായ വിശദാംശങ്ങള്‍ ബയോമെട്രിക്, ബന്ധപ്പെടാനുള്ള വിശദാംശങ്ങള്‍ എന്നിവ നല്‍കണം. എന്തെങ്കിലും തരത്തിലുള്ള ഭീഷണി ഉയര്‍ത്തുന്നവരാണെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ രാജ്യത്തേക്കുള്ള പ്രവേശനം തടയാന്‍ ഇതുവഴി സാധിക്കുമെന്ന് പ്രസ്താവനയില്‍ അധികൃതര്‍ വ്യക്തമാക്കുന്നു.
ഗ്ലോബല്‍ അഫയേഴ്‌സ് കാനഡ പറയുന്നതിനുസരിച്ച്, 2025 ജനുവരി 8 നോ അതിനു ശേഷമോ യുകെയിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന കനേഡിയന്‍ പൗരന്മാര്‍ക്ക് 2024 നവംബര്‍ 27 മുതല്‍ ഇടിഎയ്ക്കായി അപേക്ഷിച്ചു തുടങ്ങാം. യാത്ര ചെയ്യുന്ന ഓരോ വ്യക്തിക്കും ഇടിഎയ്ക്ക് അപേക്ഷിക്കുന്നതിന് 18.02 കനേഡിയന്‍ ഡോളര്‍ ചെലവാകും. ഫീസ് റീഫണ്ടബിള്‍ അല്ല. ഗ്രൂപ്പായാണ് യാത്ര ചെയ്യുന്നതെങ്കില്‍ ഓരോ വ്യക്തിയും പ്രത്യേകം അപേക്ഷിക്കണം.
നിലവില്‍ കാനഡ, ബഹ്‌റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മാത്രമേ ഇടിഎയ്ക്ക് അപേക്ഷിക്കാന്‍ സാധിക്കൂ.
അപേക്ഷിക്കുന്ന രീതി, മറ്റ് വിശദാംശങ്ങള്‍ എന്നിവയ്ക്കായി https://www.gov.uk/guidance/apply-for-an-electronic-travel-authorisation-eta#what-you-can-do-with-aneta എന്ന ലിങ്ക് സന്ദര്‍ശിക്കുക.