കാനഡയില്‍ ഓട്ടോമോട്ടീവ് തട്ടിപ്പ് വര്‍ഷം തോറും 54 ശതമാനം വര്‍ധിച്ചതായി ഇക്വിഫാക്‌സ് കാനഡ റിപ്പോര്‍ട്ട്. വ്യാജ രേഖകള്‍ നിര്‍മിച്ചും വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചുംവ്യാജ ക്രെഡിറ്റ് ആപ്ലിക്കേഷനുകളുടെ സഹായത്തോടെയുമാണ് ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നതെന്ന് ഇക്വിഫാക്‌സ് കാനഡ പറയുന്നു. കുറ്റവാളികളെ തിരിച്ചറിയാനും കേസ് നടപടികള്‍ ബുദ്ധിമുട്ടായതിനാലും തട്ടിപ്പുകള്‍ നടത്താന്‍ കുറ്റവാളികളെ പ്രേരിപ്പിക്കുന്നതായി ഇക്വിഫാക്‌സ് കംപ്ലയ്ന്‍സ് മേധാവി കാള്‍ ഡേവിഡ് പറയുന്നു.
ഏകദേശം 60 മുതല്‍ 65 ശതമാനം വരെ ഓട്ടോ തട്ടിപ്പ് ഫസ്റ്റ് പാര്‍ട്ടിയാണെന്നും 35 മുതല്‍ 40 ശതമാനം വരെ മൂന്നാം കക്ഷിയാണെന്നും കാള്‍ ഡേവിസ് പറയുന്നു. വളരെ വേഗത്തില്‍ മോഷണം നടത്തി വില്‍ക്കാനും വിദേശത്തേക്ക് മോഷണ വസ്തുക്കള്‍ അയയ്ക്കാനും കഴിയുമെന്നതും ഓട്ടോമോട്ടീവ് തട്ടിപ്പ് കുറ്റവാളികളുടെ പ്രധാനപ്പെട്ട മേഖയായി മാറ്റുന്നു. ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോറുകളുള്ള പഴയ ഉപയോക്താക്കളെയാണ് തട്ടിപ്പുകാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.