വെസ്റ്റേണ്‍ കനേഡിയന്‍ നാഷണല്‍ പാര്‍ക്കുകളില്‍ പിടിമുറുക്കി അമേരിക്കന്‍ ബസ്,ടൂര്‍ കമ്പനിയായ VIAD ഗ്രൂപ്പ്. ഗ്രൂപ്പിന്റെ ഭാഗമായ ബ്രൂസ്റ്റര്‍ ആധിപത്യം സ്ഥാപിക്കുകയാണ് കാനഡയില്‍. ബാന്‍ഫ് പട്ടണം നിലവില്‍ വന്നത് മുതല്‍ ബ്രൂസ്റ്ററുമായി ബന്ധപ്പെട്ടിരിക്കുകയാണ്. 1886 ല്‍ ഒന്റാരിയോയില്‍ ജനിച്ച ജോണ്‍ ബ്രൂസ്റ്റര്‍ തന്റെ കുടുംബത്തെ പട്ടണത്തിലേക്ക് കൊണ്ടുവന്ന് ഒരു ഡയറി ബിസിനസ് സ്ഥാപിച്ചതോടെയാണ് ഐതിഹാസികമായ ബസ്, ടൂര്‍ കമ്പനിയായ ബ്രൂസ്റ്റര്‍ സ്ഥാപിതമായത്. ബാന്‍ഫില്‍ ബ്രൂസ്റ്ററിന്റെ വേരുകള്‍ ഉറച്ചു. ബാന്‍ഫിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ടൂര്‍ ഗൈഡ് വാഗ്ദാനം ചെയ്ത് ബ്രൂസ്റ്റര്‍ ഉയര്‍ന്ന നിലയിലെത്തി. ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് ബ്രൂസ്റ്റര്‍ വമ്പന്‍ ബിസിനസ്സായി വളര്‍ന്നു.
യുഎസ്, കാനഡ, യുകെ, യൂറോപ്പ്, ഐസ്‌ലാന്‍ഡ്, യുഎഇ എന്നിവടങ്ങളില്‍ GES, Pursuit എന്നീ രണ്ട് ഡിവിഷനുകളിലായി പ്രവര്‍ത്തിക്കുന്ന അരിസോണ ആസ്ഥാനമായുള്ള ടൂറിസം, എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയായ VIAD ഗ്രൂപ്പിന്റെ ഭാഗമാണിപ്പോള്‍ ബ്രൂസ്റ്റര്‍. കാനഡയിലെ വിനോദസഞ്ചാര മേഖലയില്‍ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ് VIAD ഗ്രൂപ്പ്. എന്നാല്‍ ഗ്രൂപ്പിന്റെ ഈ നീക്കം പ്രാദേശിക ബിസിനസ്സുകളുടെ സേവനങ്ങളെ ബാധിക്കുമെന്ന് പറയുന്നു.
യുഎസ് ഡെനാലി, ഗ്ലേസിയര്‍ പ്രോപ്പര്‍ട്ടികള്‍, ഐസ്‌ലന്‍ഡിലെ കെനൈ ഫ്‌ജോര്‍ഡ്‌സ്, ബാന്‍ഫ്, ജാസ്പര്‍, വാട്ടര്‍ടണ്‍ ലേക്ക്‌സ് എന്നിവടങ്ങിലെ നിരവധി ട്രാവല്‍ അട്രാക്ഷനുകളും ഹോട്ടലുകളും നിയന്ത്രിക്കുന്നത് VIAD ഗ്രൂപ്പാണ്. അതേസസമയം, ലേക്ക് ലൂയിസ് സ്‌കീ റിസോര്‍ട്ടിന്റെയും സമ്മര്‍ ഗൊണ്ടോളയുടെയും ഉടമയായ ചാര്‍ലി ലോക്കെ എന്നിവരെ പോലെയുള്ള പ്രാദേശിക ടൂറിസം ഓപ്പറേറ്റര്‍മാര്‍ പര്‍സ്യൂട്ടിന്റെ കുത്തക പദവിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. ലോക്കല്‍ ബിസിനസുകളെ തകര്‍ക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് പാര്‍ക്ക്‌സ് കാനഡയ്ക്ക് ലോക്കെ കത്തയച്ചിട്ടുമുണ്ട്.