ഉപഭോക്താക്കളുടെ ഗാരേജില്‍ പാക്കേജുകള്‍ എത്തിക്കാനുള്ള പുതിയ പദ്ധതി അവതരിപ്പിച്ച് ആമസോണ്‍. പ്രൈം സര്‍വീസില്‍ ചേര്‍ന്ന മൈക്യൂ സ്മാര്‍ട്ട് ഗാരേജ് ഉള്ള ഉപഭോക്താക്കള്‍ക്ക് ഗാരേജ് ഡ്രോപ്പ്-ഓഫ് ഇപ്പോള്‍ ലഭ്യമാണ്. ടൊറന്റോ, വാന്‍കുവര്‍, മോണ്‍ട്രിയല്‍, കാല്‍ഗറി, വിന്നിപെഗ്, ഹാലിഫാക്‌സ്, ഓട്ടവ എന്നിവയുള്‍പ്പെടെ കാനഡയിലെ 1,700 നഗരങ്ങളില്‍ സേവനം ലഭിക്കും.
ഉപഭോക്താക്കളുടെ സൗകര്യമനുസരിച്ചും കാലാവസ്ഥ കൊണ്ടുണ്ടായേക്കാവുന്ന കേടുപാടുകളില്‍ നിന്നും മോഷണത്തില്‍ നിന്നും പാക്കേജുകള്‍ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗമായാണ് ആമസോണ്‍ ഇന്‍-ഗാരേജ് ഡെലിവറി സര്‍വീസ് ആരംഭിച്ചത്. വില കൂടിയ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന ആളുകള്‍ക്ക് ഈ സേവനം പ്രത്യേകിച്ചും ഉപയോഗപ്രദമാണെന്ന് കമ്പനി പറയുന്നു. ഡെലിവറി തീയതി മുന്‍കൂട്ടി തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് ആമസോണ്‍ ഫീസ് ഒഴിവാക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് ഗാരേജ് ഡ്രോപ്പ് ഓഫിന് 1.99 ഡോളര്‍ ഈടാക്കും.