വേജ് തെഫ്റ്റ്: ഇന്‍ഡസ്ട്രിയെ സാരമായി ബാധിക്കുന്നതായി ഒന്റാരിയോയിലെ ട്രക്ക് ഡ്രൈവര്‍മാര്‍ 

By: 600002 On: Sep 23, 2024, 2:01 PM

 


ട്രക്കിംഗ് കമ്പനികള്‍ ട്രക്ക് ഡ്രൈവര്‍മാരുടെ വേതനം വെട്ടിക്കുറയ്ക്കുകയും തൊഴിലാളികളെ ചൂഷണം ചെയ്യുകയും ചെയ്യുന്നതായി ഒന്റാരിയോയിലെ ട്രക്ക് ഡ്രൈവര്‍മാര്‍. ബ്രാംപ്ടണില്‍ ഈ പ്രശ്‌നം ഉയര്‍ത്തി നടത്തിയ റാലിയില്‍ നിരവധി ട്രക്ക് ഡ്രൈവര്‍മാരാണ് അണിനിരന്നത്. കാനഡ ലേബര്‍ കോഡിന്റെ ലംഘനങ്ങള്‍ പരിശോധിക്കാനും ട്രക്കിംഗ് കമ്പനികള്‍ക്കെതിരെ പിഴ ചുമത്താനും ഫെഡറല്‍ ഗവണ്‍മെന്റിനോട് ട്രക്ക് ഡ്രൈവര്‍മാര്‍ പ്രകടനത്തില്‍ ആവശ്യപ്പെട്ടു. 

തങ്ങളുടെ ഇന്‍ഡസ്ട്രിയിലെ ചില കമ്പനികള്‍ നിയമവിരുദ്ധമായി വേതനം കുറയ്ക്കുകയും ഓവര്‍ടൈം ജോലി ചെയ്യുന്നവര്‍ക്ക് പ്രതിഫലം നല്‍കാതിരിക്കുകയും ചെയ്യുന്നുവെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. ജീവനക്കാരെ സ്വതന്ത്ര കരാറുകാരായി തരംതിരിക്കുകയാണെന്നും അതിനാല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നില്ലെന്നും അവര്‍ ആരോപിക്കുന്നു. 

ശനിയാഴ്ച ജസ്റ്റിസ് ഫോര്‍ വര്‍ക്കേഴ്‌സ് എന്ന അഭിഭാഷക സംഘം സംഘടിപ്പിച്ച ദേശീയ പ്രസ്ഥാനമായിരുന്നു റാലി. കാനഡയിലുടനീളമുള്ള ട്രക്ക് ഡ്രൈവര്‍മാര്‍ കാനഡ ലേബര്‍ കോഡ് കൂടുതല്‍ ശക്തമായി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് 30 ല്‍ അധികം പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് കത്തയച്ചു.