താപനില ഉയരും: ഫാള്‍ സീസണിലും കാനഡയില്‍ ചൂട് അനുഭവപ്പെടുമെന്ന്  കാലാവസ്ഥാ നിരീക്ഷകര്‍ 

By: 600002 On: Sep 23, 2024, 11:21 AM

 

 

സമ്മര്‍സീസണില്‍ സാധാരണ അനുഭവപ്പെടുന്ന താപനിലയേക്കാള്‍ ഉയര്‍ന്ന താപനിലയാണ് ഈ വര്‍ഷം അനുഭവപ്പെട്ടത്. എന്നാല്‍ ഫാള്‍ സീസണിലും ഉയര്‍ന്ന താപനിലയായിരിക്കുമെന്നും ചൂട് അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. സെപ്തംബര്‍ അവസാനം മുതല്‍ ഒക്ടോബര്‍ ഉടനീളം രാജ്യത്തുടനീളം സാധാരണ താപനിലയ്ക്ക് മുകളിലുള്ള കാലാവസ്ഥയാണ് അനുഭവപ്പെടുകയെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ റോസ് ഹള്‍ പ്രവചിക്കുന്നു. 

കാനഡയുടെ കിഴക്കന്‍ ഭാഗങ്ങളില്‍ സാധരണയേക്കാള്‍ ചൂടുള്ള ഫാള്‍ സീസണ്‍ ആയിരിക്കുമെന്ന് ഹള്‍ പറയുന്നു. യുഎസില്‍ നിന്നും ഉയര്‍ന്നുവരുന്ന വായുപ്രവാഹങ്ങള്‍ സാധാരണയേക്കാള്‍ ചൂടേറിയ അവസ്ഥയെ സ്വാധീനിക്കുന്നതായി എണ്‍വയോണ്‍മെന്റ് കാനഡയിലെ കാലാവസ്ഥാ നിരീക്ഷകന്‍ ജെഫ് കോള്‍സണ്‍ പറയുന്നു. എന്നാല്‍ ഫാള്‍ സീസണ്‍ മുഴുവന്‍ ചൂടുള്ള കാലാവസ്ഥ തുടരാന്‍ പോകുന്നില്ലെന്നും തണുപ്പ് അനുഭവപ്പെട്ടേക്കാമെന്നും കോള്‍സണും ഹള്ളും പറഞ്ഞു.