അടിയന്തര സാഹചര്യങ്ങള്‍, തീവ്രകാലാവസ്ഥ എന്നിവ നേരിടാന്‍ കാനഡ തയാറല്ല: സര്‍വേ റിപ്പോര്‍ട്ട് 

By: 600002 On: Sep 21, 2024, 9:21 AM

 

ഭാവിയിലെ പ്രതിസന്ധികളും അടിയന്തര സാഹചര്യങ്ങളും പ്രകൃതിദുരന്തങ്ങളും തീവ്രകാലാവസ്ഥയും നേരിടാന്‍ കാനഡയ്ക്ക് കഴിയില്ലെന്ന് 61 ശതമാനം കനേഡിയന്‍ പൗരന്മാരും കരുതുന്നതായി നാനോസ് റിസര്‍ച്ച് നടത്തിയ സര്‍വേ റിപ്പോര്‍ട്ട്. കാട്ടുതീ, വെള്ളപ്പൊക്കം, വൈദ്യുതി തടസ്സങ്ങള്‍, എല്ലാത്തരം പ്രകൃതിദുരന്തങ്ങള്‍ എന്നിവ നേരിടാന്‍ തക്ക ശേഷി രാജ്യത്തിനില്ലെന്ന് നാനോസ് റിസര്‍ച്ചിലെ ചീഫ് ഡാറ്റാ സയന്റിസ്റ്റ് നിക്ക് നാനോസ് പറയുന്നു. ദേശീയ സര്‍വേയില്‍ പങ്കെടുത്തവരില്‍ 75 ശതമാനവും വരും വര്‍ഷങ്ങളില്‍ രാജ്യത്ത് അടിയന്തര സാഹചര്യങ്ങള്‍ വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കണ്ടെത്തി. 

അടിയന്തര പ്രതികരണങ്ങള്‍ ആവശ്യമായ കൂടുതല്‍ തീവ്രമായ സംഭവങ്ങള്‍ ഉണ്ടാകുമെന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ പ്രതിസന്ധികള്‍ തരണം ചെയ്യാനായി തയാറെടുപ്പ് നടത്തുന്നതില്‍ രാജ്യം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് സര്‍വേയില്‍ വ്യക്തമാക്കുന്നു. 

സര്‍വേയില്‍ പങ്കെടുത്തവരില്‍ 91 ശതമാനം പേരും ഒരു നാഷണല്‍ വോളിയന്റര്‍ ഡിസാസ്റ്റര്‍ റിലീഫ് പ്രോഗ്രാം രൂപീകരിക്കുന്നതിനെ പൂര്‍ണമായി പിന്തുണയ്ക്കുന്നുണ്ട്. കൂടാതെ, 82 ശതമാനം പേര്‍ നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഏജന്‍സി രൂപീകരിക്കുന്നതിനെ അനുകൂലിച്ചു.