എംആര്‍ഐകള്‍ക്കും മറ്റ് ഇമേജിംഗ്, ഡയഗ്നോസ്റ്റിക് സേവനങ്ങള്‍ക്കായി ദീര്‍ഘനാളത്തെ കാത്തിരിപ്പ് നേരിടുന്ന മാനിറ്റോബയിലെ ആളുകള്‍ക്ക് യുഎസിലെ സ്വകാര്യ ക്ലിനിക്കുകള്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. വിന്നിപെഗില്‍ നിന്ന് വെറും രണ്ട് മണിക്കൂര്‍ ദൂരം മാത്രം അകലെയുള്ള ഗ്രാഫ്ടണിലെ യൂണിറ്റി മെഡിക്കല്‍ സെന്ററില്‍ 15 നും 20 നും ഇടയില്‍ കാനഡയില്‍ നിന്നും രോഗികളെത്തുന്നുണ്ടെന്ന് പറയുന്നു. കാനഡയില്‍ ഡോക്ടര്‍മാരെ ലഭിക്കാത്ത സാഹചര്യത്തില്‍ മാനിറ്റോബയില്‍ നിന്നും ആളുകള്‍ അമേരിക്കയിലേക്ക് വരാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന് റെഡിയോളജി സര്‍വീസസ് സൂപ്പര്‍വൈസര്‍ ജെസ് ടാങ്കെ പറഞ്ഞു.
പ്രൊവിന്‍ഷ്യല്‍ ഡാറ്റ അനുസരിച്ച് പ്രവിശ്യയിലെ 14 എംആര്‍ഐ സ്‌കാനറുകള്‍ക്കായുള്ള കാത്തിരിപ്പ് സമയം ബ്രാന്‍ഡനിലും ഡൗഫിനിലും ഏകദേശം എട്ടാഴ്ചയില്‍ അധികവും വിന്നിപെഗിലെ ഹെല്‍ത്ത് സയന്‍സസ് സെന്ററില്‍ 11 മാസവും നീണ്ടു നിന്നു.
സിടി സ്‌കാനറുകള്‍ക്കായുള്ള ശരാശരി കാത്തിരിപ്പ് സമയവും 2022 ലെ അഞ്ച് ആഴ്ചയില്‍ നിന്ന് ഈ വര്‍ഷം എട്ട് ആഴ്ചയായി ഉയര്‍ന്നു. അള്‍ട്രാസൗണ്ടുകള്‍ക്കായുള്ള ശരാശരി കാത്തിരിപ്പ് സമയം ഈ വര്‍ഷം എട്ട് ആഴ്ചയാണ്.
ക്ലിനിക്കുകളിലെ കാത്തിരിപ്പ് സമയവും ഡോക്ടര്‍മാരുടെ അഭാവവും മറ്റ് സ്റ്റാഫുകളുടെയും ടെക്‌നോളജിസ്റ്റുകളുടെയും കുറവും രോഗികളെ നിരാശരാക്കുന്നു. ഇത് മറ്റിടങ്ങളിലേക്ക് പരിശോധനകള്‍ക്കായി പോകാന്‍ രോഗികളെ പ്രേരിപ്പിക്കുന്നു.