സൗത്ത്ഈസ്റ്റ് കാല്‍ഗറിയില്‍ 12 വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 53 വയസ്സുള്ളയാളെ കാല്‍ഗറി പോലീസ് അറസ്റ്റ് ചെയ്തു. വാള്‍ഡന്‍ കമ്മ്യൂണിറ്റിയില്‍ സെപ്റ്റംബര്‍ 15 നാണ് സംഭവം നടന്നത്. പെണ്‍കുട്ടിയും സുഹൃത്തും വാള്‍ഗ്രോവ് ലാന്‍ഡിംഗിന് സമീപം ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് സംഭവം നടന്നത്. സംഭവത്തില്‍ ശരത് ഗ്രേഷന്‍ പീരിസ് എന്നയാള്‍ക്കെതിരെ 16 വയസ്സില്‍ താഴെയുള്ള കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയതിന് കേസെയുത്തു.
തന്റെ സുഹൃത്തിനൊപ്പം ബൈക്കില്‍ പോവുകയായിരുന്നു പെണ്‍കുട്ടി. ഇവരുടെ ബൈക്കിന് കൈകാണിച്ച് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ട പീരിസ് തന്റെ നായയെ കാണാനില്ലെന്നും കണ്ടുപിടിച്ച് തരണമെന്നും ആവശ്യപ്പെട്ടു. ബൈക്കില്‍ സുഹൃത്ത് നായയെ അന്വേഷിച്ചിറങ്ങുകയും പെണ്‍കുട്ടിയെ പീരിസിനൊപ്പം നില്‍ക്കുകയും ചെയ്തു. ഈ സമയത്ത് ഇയാള്‍ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒക്ടോബര്‍ 23 ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.