വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള പെര്‍മിറ്റുകളില്‍ നിബന്ധനകള്‍ കൂടുതല്‍ കടുപ്പിക്കാനൊരുങ്ങി കാനഡ. രാജ്യത്തെ താല്‍ക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. രാജ്യത്തെ വിദേശ തൊഴിലാളികള്‍ക്കുള്ള നിയമങ്ങളിലും ഭേദഗതി വരുത്തും. ഇതോടെ ഇന്ത്യയില്‍ നിന്നടക്കം കാനഡയിലേക്ക് കുടിയേറിയവര്‍ ആശങ്കയിലാണ്. ഈ വര്‍ഷം വിദേശ വിദ്യാര്‍ത്ഥി പെര്‍മിറ്റ് 35 ശതമാനം കുറവാണ് നല്‍കുന്നത്. അടുത്ത വര്‍ഷം പത്ത് ശതമാനം വീണ്ടും കുറയ്ക്കും എന്നാണ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കിയിരിക്കുന്നത്.
രാജ്യത്തെ സാമ്പത്തിക രംഗത്തിന് കുടിയേറ്റം വളരെയധികം സഹായകരമാണ്. പക്ഷേ അവസരം മോശമായി മുതലെടുക്കുന്നവരുടെ എണ്ണവും കുറവല്ല. അത് വലിയ തിരിച്ചടിയാണ്. അതുകൊണ്ടാണ് നടപടിയെന്ന വിശദീകരണവും ട്രൂഡോ നല്‍കി.