ഏഷ്യയില്‍ പുതിയ ക്രൂഡ് ഓയില്‍ വിപണികള്‍ തുറക്കാന്‍ കാനഡ

By: 600002 On: Sep 18, 2024, 6:47 PM

 

 

കാനഡ പസഫിക്കിലേക്ക് പുതുതായി വിപുലീകരിച്ച ഓയില്‍ പൈപ്പ്‌ലൈന്‍ യുഎസ് ഗള്‍ഫ് തീരത്ത് നിന്നുള്ള എണ്ണ ഒഴുക്ക് കുറയുന്നു. രാജ്യത്തെ ക്രൂഡ് ഓയില്‍ വിപണിക്ക് ഏഷ്യയില്‍ പുതിയ വിപണികള്‍ തുറക്കുന്നു. വിപുലീകരിച്ച ട്രാന്‍സ് മൗണ്ടെയ്ന്‍ പൈപ്പ്‌ലൈന്‍ ജൂണില്‍ പൂര്‍ണമായും പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം കനേഡിയന്‍ എണ്ണ ഉല്‍പ്പാദകര്‍ രാജ്യത്തിന്റെ പടിഞ്ഞാറ് തീരത്ത് നിന്ന് ഏകദേശം 28 മില്യണിലധികം ബാരല്‍ ക്രൂഡ് ഏയില്‍ കയറ്റി അയച്ചിട്ടുണ്ട്. അതേസമയം, യുഎസ് ഗള്‍ഫില്‍ നിന്നുള്ള കയറ്റുമതി ആ കാലയളവില്‍ 1.68 മില്യണ്‍ ബാരല്‍ കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.