ഗ്രീന്‍ ലൈന്‍ എല്‍ആര്‍ടി പ്രൊജക്ട് അവസാനിപ്പിക്കാന്‍ കാല്‍ഗറി സിറ്റി കൗണ്‍സില്‍ വോട്ട് ചെയ്തു. ചൊവ്വാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തില്‍ കൗണ്‍സിലര്‍മാര്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. 10-5 നാണ് വോട്ട് രേഖപ്പെടുത്തിയത്. പദ്ധതിക്കായി ആല്‍ബെര്‍ട്ട സര്‍ക്കാര്‍ ഫണ്ട് നഷ്ടപ്പെടുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു.
ബുധനാഴ്ച മുതല്‍ പദ്ധതി അണ്‍വൈന്‍ഡ് ചെയ്യാന്‍ തുടങ്ങും. ഈ നീക്കത്തിന് 2.1 ബില്യണ്‍ ഡോളര്‍ ചെലവാകുമെന്നാണ് കണക്ക്. ഇത് 1000 ത്തോളം തൊഴിലുകളെ ബാധിക്കും. പദ്ധതി അവസാനിപ്പിക്കാന്‍ കൗണ്‍സില്‍ വോട്ട് ചെയ്തതിന് പിന്നാലെ ഗ്രീന്‍ ലൈന്‍ ഫണ്ടിംഗ് പാര്‍ട്ണര്‍മാരുമായി ഒരു വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കാന്‍ പ്രവിശ്യയോട് അഭ്യര്‍ത്ഥിക്കുന്നതിനെ അനുകൂലിച്ചു.
പ്രവിശ്യാ സര്‍ക്കാര്‍ ഏത് പ്രൊജക്ട് നിര്‍ദ്ദേശങ്ങളുമായി തിരികെ വന്നാലും മേല്‍നോട്ടം വഹിക്കുക എന്നതാണ് ഇനി മുന്നിലുള്ള ഏക പോംവഴിയെന്ന് മേയര്‍ ജ്യോതി ഗോണ്ടെക് പ്രതികരിച്ചു.