ടിക് ടോക്കില്‍ ഐഎസ് ഭീകരവാദ വീഡിയോ ഷെയര്‍ ചെയ്ത കാല്‍ഗറി സ്വദേശിക്ക് ആറ് വര്‍ഷം തടവ് 

By: 600002 On: Sep 18, 2024, 8:57 AM

 

 

ടിക്‌ടോക്കില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് അനുകൂല വീഡിയോ ഷെയര്‍ ചെയ്ത കാല്‍ഗറി സ്വദേശിക്ക് ആറ് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയ സക്കറിയ റിദ ഹുസൈന്‍ തീവ്രവാദവുമായി ബന്ധപ്പെട്ട നാല് കുറ്റങ്ങളില്‍ ഒന്നില്‍ കുറ്റം സമ്മതിച്ചതിനെ തുടര്‍ന്നാണ് ശിക്ഷ വിധിച്ചത്. ബോംബ് നിര്‍മിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതായും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. 

ഐഎസ് റിക്രൂട്ട്‌മെന്റ് വീഡിയോയും അനുകൂല പോസ്റ്ററുകളും പങ്കുവെച്ച ടിക്‌ടോക്ക് അക്കൗണ്ടുകള്‍ തന്റെ പേരിലുള്ളതാണെന്ന് സക്കറിയ സമ്മതിച്ചിരുന്നു. ശിക്ഷാവിധി അവസാനിക്കുമ്പോള്‍ തോക്ക് കൈവശം വയ്ക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്കും സക്കറിയ റിദ ഹുസൈന്‍ നേരിടേണ്ടി വരും. ആര്‍സിഎംപിയുടെയും കാല്‍ഗറി പോലീസ് സര്‍വീസിന്റെയും നേതൃത്വത്തില്‍ സംയുക്ത അന്വേഷണത്തില്‍ 2023 ജൂണില്‍ സക്കറിയ അറസ്റ്റിലായിരുന്നു.