'ബ്ലോക്കിംഗ് ദി ബോക്‌സ്': കനത്ത പിഴ പ്രഖ്യാപിച്ച് ടൊറന്റോ സിറ്റി 

By: 600002 On: Sep 17, 2024, 11:44 AM

 

 

ഇന്റര്‍സെക്ഷനുകള്‍ ബ്ലോക്ക് ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് കനത്ത പിഴ ഈടാക്കുമെന്ന് ടൊറന്റോ സിറ്റി പ്രഖ്യാപിച്ചു. 'ബ്ലോക്കിംഗ് ദി ബോക്‌സ്' എന്നാണ് ഇന്റര്‍സെക്ഷനുകള്‍ ബ്ലോക്ക് ചെയ്യുന്നത് അറിയപ്പെടുന്നത്. കിംഗ് സ്ട്രീറ്റ് വെസ്റ്റ് ആന്‍ഡ് യൂണിവേഴ്‌സിറ്റി അവന്യുവില്‍ ടൊറന്റോ മേയര്‍ ഒലിവിയ ചൗ, ഡെപ്യൂട്ടി മേയര്‍ ജെന്നിഫര്‍ മക്കെല്‍വി എന്നിവര്‍ ചേര്‍ന്ന് പിഴ വര്‍ധിപ്പിച്ചതായി പ്രഖ്യാപിച്ചു. 
ഒരു ഇന്റര്‍സെക്ഷന്‍ ബ്ലോക്ക് ചെയ്താല്‍ ഡ്രൈവര്‍മാരില്‍ നിന്ന് 450 ഡോളര്‍ പിഴ ഈടാക്കാന്‍ പ്രവിശ്യയോട് അനുവാദം ചോദിച്ച് മക്കെല്‍വി കൊണ്ടുവന്ന പ്രമേയത്തിന് സിറ്റി കൗണ്‍സില്‍ മുമ്പ് അംഗീകാരം നല്‍കി. നേരത്തെ 85 ഡോളറായിരുന്നു പിഴ. ഇതാണ് കുത്തനെ ഉയര്‍ത്തിയത്. 

കമ്മ്യൂണിറ്റി സേഫ്റ്റി സോണിലാണ് ഡ്രൈവറെങ്കില്‍ പിഴ 120 ഡോളറില്‍ നിന്ന് 500 ഡോളറായി ഉയരും. ബോക്‌സ്-ബ്ലോക്കിംഗ് ബൈലോ പ്രകാരം കുറച്ച് പിഴകള്‍ മാത്രമേ നല്‍കുന്നുള്ളൂ. അതിനാല്‍ എന്‍ഫോഴ്‌സ്‌മെന്റ് വര്‍ധിപ്പിക്കുന്നതിനുള്ള വഴികളും സിറ്റി പരിഗണിക്കുന്നുണ്ടെന്ന് മേയര്‍ അറിയിച്ചു.