മോര്‍ഗേജ് നിയമങ്ങളില്‍ മാറ്റം പ്രഖ്യാപിച്ച് ഫെഡറല്‍ സര്‍ക്കാര്‍ 

By: 600002 On: Sep 17, 2024, 10:39 AM

 


ഭവന നിര്‍മാണം കൂടുതല്‍ അഫോര്‍ഡബിളാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് മോര്‍ഗേജ് നിയമങ്ങളില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. കാനഡയില്‍ ആദ്യമായി വീട് വാങ്ങുന്നവരെ സഹായിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പുതിയ മാറ്റം. ഇതേടെ സാധാരണ 25 വര്‍ഷത്തെ തിരിച്ചടവ് കാലയളവില്‍ നിന്ന് 30 വര്‍ഷത്തെ അമോര്‍ട്ടൈസേഷനോടെ ഇന്‍ഷ്വര്‍ ചെയ്ത മോര്‍ഗേജുകള്‍ വാങ്ങാന്‍ കനേഡിയന്‍ പൗരന്മാര്‍ക്ക് സാധിക്കും. 

കൂടാതെ ഇന്‍ഷ്വര്‍ ചെയ്ത മോര്‍ഗേജുകള്‍ എടുക്കുന്നതിനുള്ള പരിധി മുന്‍പുണ്ടായിരുന്ന ഒരു മില്യണ്‍ ഡോളറില്‍ നിന്നും 1.5 മില്യണ്‍ ഡോളറായി ഉയര്‍ത്തിയിട്ടുണ്ട്. പുതിയ മാറ്റങ്ങള്‍ ഡിസംബര്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും.