ട്രൂഡോ ഭരണത്തില്‍ ജനങ്ങള്‍ മടുത്തുതുടങ്ങി: ജഗ്മീത് സിംഗ് 

By: 600002 On: Sep 17, 2024, 10:00 AM

 


കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഭരണത്തില്‍ മടുത്തുവെന്നും നിരാശയുണ്ടെന്നും രാജ്യത്തെ ജനങ്ങള്‍ തങ്ങളോട് ആവര്‍ത്തിച്ച് പറയുന്നതായി എന്‍ഡിപി ലീഡര്‍ ജഗ്മീത് സിംഗ്. വേനലവധിക്ക് ശേഷംപാര്‍ലമെന്റില്‍ തിരിച്ചെത്തിയഎംപിമാരുടെ ആദ്യ ദിവസം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മാസമാദ്യം ലിബറലുകളുമായുള്ള സപ്ലൈ ആന്‍ഡ് കോണ്‍ഫിഡന്‍സ് കരാറില്‍ നിന്ന് പിന്മാറിയതിന് പിന്നാലെയാണ് ജഗ്മീത് സിംഗിന്റെ പ്രസ്താവന വരുന്നത്. 

വന്‍കിട കോര്‍പ്പറേറ്റ് ഭൂവുടമകള്‍ക്ക് വാടക നിരക്ക് വര്‍ധിപ്പിക്കാന്‍ ട്രൂഡോ അനുവാദം നല്‍കി. കോര്‍പ്പറേറ്റ് ഗ്രോസറി സ്‌റ്റോറുകളെ കീറിമുറിക്കാനും ശ്രമിച്ചു. ഇതെല്ലാം ആളുകളെ നിരാശരാക്കുന്നതായി സിംഗ് പറയുന്നു. 

സര്‍വേകളില്‍ ജസ്റ്റിന്‍ ട്രൂഡോയ്ക്കുള്ള മുന്‍തൂക്കം കുറഞ്ഞതായി കാണിക്കുന്നു. ഒരു സര്‍വേയില്‍ രാജ്യത്തെ 26 ശതമാനം പേര്‍ മാത്രമാണ് ട്രൂഡോയെ പിന്തുണച്ചത്. അതേസമയം, 23 ശതമാനം പിന്തുണയോടെ സിംഗ് ഒട്ടും മോശമില്ലാതെ പിന്നിലുണ്ട്.