കുട്ടികളുടെ അശ്ലീലചിത്രം പ്രചരിപ്പിച്ച ബിബിസി മുൻ അവതാരകന് ശിക്ഷ

By: 600007 On: Sep 17, 2024, 6:41 AM

ലണ്ടൻ ∙ വാട്സാപ്പിലൂടെ കുട്ടികളുടെ അപകീർത്തികരമായ ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് ബിബിസി മുൻ വാർത്താ അവതാരകൻ ഹ്യൂ എഡ്വേർഡിന് (63) കോടതി 6 മാസത്തെ തടവുശിക്ഷ വിധിച്ചു. 2 വർഷത്തിനുള്ളിൽ കുറ്റം ആവർത്തിക്കുകയാണെങ്കിൽ മാത്രമേ ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരികയുള്ളൂ.7 മുതൽ 9 വരെ പ്രായമുള്ള കുട്ടികളുടെ 41 ചിത്രങ്ങളാണ് പ്രചരിപ്പിച്ചത്. ഇതിൽ ഏഴെണ്ണം അതീവഗുരുതര സ്വഭാവമുള്ളതായിരുന്നു. 3 കേസുകളാണ് ഹ്യൂ എഡ്വേർഡിനെതിരെ ഫയൽ ചെയ്തിരുന്നത്. പ്രതി കുറ്റം സമ്മതിച്ചിരുന്നു.