'കനേഡിയന്‍ കണ്‍സെന്‍സസ് ഇമിഗ്രേഷന്‍' സമ്മര്‍ദ്ദത്തിലെന്ന് കണ്‍സര്‍വേറ്റീവ് ഡെപ്യൂട്ടി ലീഡര്‍ 

By: 600002 On: Sep 16, 2024, 12:35 PM

 

പുതിയ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാനുള്ള കനേഡിയന്‍ പൗരന്മാരുടെ പൊതു അഭിപ്രായഐക്യം അല്ലെങ്കില്‍ സമയവായം കുടിയേറ്റത്തിന്റെ തോത് വര്‍ധിപ്പിക്കാനുള്ള ലിബറല്‍ സര്‍ക്കാരിന്റെ പ്രേരണയില്‍ സമ്മര്‍ദ്ദത്തിലാവുകയാണെന്ന് കണ്‍സര്‍വേറ്റീവ് ഡെപ്യൂട്ടി ലീഡര്‍ മെലിസ ലാന്റ്‌സ്മാന്‍. സുരക്ഷാ പരിശോധനയും ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റും ഫെഡറല്‍ സര്‍ക്കാര്‍ കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ടെന്നും ലാന്റ്‌സ്മാന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

മികച്ച ജീവിതം കെട്ടിപ്പടുക്കണമെന്ന സ്വപ്‌നവുമായി കാനഡയിലെത്തിയവര്‍ ഇപ്പോള്‍ ഫുഡ്ബാങ്കുകളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകുന്നു. പാര്‍പ്പിടവും ആരോഗ്യ പരിരക്ഷയും ലഭ്യമാകുന്നില്ല. സ്‌കൂളുകളില്‍ പഠനത്തിന് സീറ്റ് ലഭിക്കുന്നില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി. ലിബറല്‍ സര്‍ക്കാരിന്റെ പോരായ്മകളാണ് ആളുകളുടെ ദുരിതത്തിന് കാരണമാകുന്നതെന്ന് ലാന്റ്‌സ്മാന്‍ പറയുന്നു.