സ്‌കൂളുകളില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ സാധിക്കുന്നില്ല എന്നത് ആല്‍ബെര്‍ട്ടയില്‍ ഗുരുതരമായ പ്രശ്‌നമായി തുടരുകയാണെന്ന് പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത്. സ്‌കൂളുകള്‍ നിറയുന്നതും ശേഷിയിലും കൂടുതല്‍ കുട്ടികളെ പ്രവേശിപ്പിക്കേണ്ടി വരുന്നതും വിദ്യാഭ്യാസ മേഖലയിലും വിദ്യാര്‍ത്ഥികളുടെ പഠനത്തെയും സമ്മര്‍ദ്ദത്തിലാക്കുന്നുവെന്ന് സ്മിത്ത് പറഞ്ഞു. പ്രശ്‌നം പരിഹരിക്കാനുള്ള പുതിയ പദ്ധതി അടുത്ത ആഴ്ച വരുമെന്ന് പ്രീമിയര്‍ പ്രഖ്യാപിച്ചു.
സിസ്റ്റത്തിലുടനീളം ഈ പ്രശ്‌നമുണ്ടെന്ന് സ്മിത്ത് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു സ്‌കൂള്‍ ബോര്‍ഡുമായി സംസാരിച്ചപ്പോള്‍ അവര്‍ 85 ശതമാനം ഉപയോഗത്തില്‍ സുഖകരമായി പ്രവര്‍ത്തിക്കുന്നതായി പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ സ്‌കൂളുകള്‍ 96 ശതമാനത്തിലധികം ശേഷിയിലാണ് പ്രവര്‍ത്തിക്കുന്നത്. ജനസംഖ്യാ വര്‍ധനവാണ് പ്രശ്‌നത്തിന്റെ മുഖ്യ കാരണമെന്ന് സ്മിത്ത് ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം പ്രവിശ്യയില്‍ 200,000 ആളുകളുടെ വര്‍ധനവാണ് രേഖപ്പെടുത്തിയതെന്നും സ്മിത്ത് വ്യക്തമാക്കി.