പുതിയ സൈനിക സ്ലീപ്പിംഗ് ബാഗുകള്‍ ശൈത്യകാലത്ത് അനുയോജ്യമല്ലെന്ന് കനേഡിയന്‍ സൈന്യം 

By: 600002 On: Sep 14, 2024, 1:37 PM

 


കനേഡിയന്‍ സൈനികര്‍ക്കായി പുറത്തിറക്കിയ പുതിയ സ്ലീപ്പിംഗ് ബാഗുകള്‍ വിന്റര്‍ സീസണില്‍ ഉപയോഗിക്കുന്നതിന് അനുയോജ്യമല്ലെന്ന് കനേഡിയന്‍ സൈന്യം അറിയിച്ചതായി റിപ്പോര്‍ട്ട്. അടുത്തിടെ പുറത്തിറക്കിയ ജനറല്‍ പര്‍പ്പസ് സ്ലീപ്പിംഗ് ബാഗ് സിസ്റ്റം(ജിപിഎസ്ബിഎസ്) കഴിഞ്ഞ ഫാള്‍ സീസണില്‍ പ്രിപ്പറേറ്ററി എക്‌സര്‍സൈസ് സമയത്ത് ഉപയോഗിച്ച നിരവധി സൈനികര്‍ക്ക് പലവിധ പ്രശ്‌നങ്ങളുണ്ടായതായി കണ്ടെത്തിയതായി ദേശീയമാധ്യമത്തിന് ലഭിച്ച ഇന്റേണല്‍ ബ്രീഫിംഗ് നോട്ടില്‍ പറയുന്നു. പുതിയ സ്ലീപ്പിംഗ് ബാഗുകള്‍ക്കായി പ്രതിരോധ വകുപ്പ് 34.8 മില്യണ്‍ ഡോളറിലധികമാണ് ചെലവഴിച്ചത്. പുതിയ സ്ലീപ്പിംഗ് ബാഗിലെ ചൂട് നിലനില്‍ക്കുന്നതുമായി ബന്ധപ്പെട്ടതാണ് ഗുരുതര പ്രശ്‌നമായി സൈനികര്‍ ചൂണ്ടിക്കാട്ടിയത്. 

3 ആം ബറ്റാലിയന്‍ പ്രിന്‍സസ് പട്രീഷ്യയുടെ കനേഡിയന്‍ ലൈറ്റ് ഇന്‍ഫന്‍ട്രിയില്‍(3PPCLI) 350- ലധികം സൈനികര്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ അവസാനത്തോടെ ആല്‍ബെര്‍ട്ടയിലെ റെഡ് ഡിയറിന് പടിഞ്ഞാറ് ഭാഗത്തുള്ള റാം ഫാള്‍സ് പ്രൊവിന്‍ഷ്യല്‍ പാര്‍ക്കിലായിരുന്നു പരിശീലനം. പരിശീലന സമയത്ത് പകല്‍ 5 ഡിഗ്രി സെല്‍ഷ്യസും രാത്രി 20 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു താപനില. പുതിയ സ്ലീപ്പിംഗ് ബാഗ് സിസ്റ്റത്തിന്റെ അപാകത ദേശീയ പ്രതിരോധ വകുപ്പിനെ അധിക ബെഡ്‌റോളുകള്‍ വാങ്ങാന്‍ പ്രേരിപ്പിച്ചു. ഇത് അധിക ചെലവ് വരുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.