ആല്‍ബെര്‍ട്ട ഹെല്‍ത്ത് സിസ്റ്റം നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം; കാല്‍ഗറി യൂണിവേഴ്‌സിറ്റിയില്‍ ഫിസിഷ്യന്‍ അസിസ്റ്റന്റ് പ്രോഗ്രാം ആരംഭിച്ചു

By: 600002 On: Sep 14, 2024, 10:35 AM

 


ആല്‍ബെര്‍ട്ട ഹെല്‍ത്ത് സിസ്റ്റം നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമായി കാല്‍ഗറി യൂണിവേഴ്‌സിറ്റിയില്‍ പുതിയ ഫിസിഷ്യന്‍ അസിസ്റ്റന്റ് പ്രോഗ്രാം ആരംഭിച്ചു. ആല്‍ബെര്‍ട്ടയില്‍ ആദ്യമായി ആരംഭിക്കുന്ന പുതിയ പാഠ്യ പദ്ധതിയാണ് മാസ്റ്റര്‍ ഓഫ് ഫിസിഷ്യന്‍ അസിസ്റ്റന്റ് സ്റ്റഡീസ് പ്രോഗ്രാം. പ്രവിശ്യയിലുനീളം ആരോഗ്യ പരിപാലന തൊഴിലാളികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് പുതിയ പ്രോഗ്രാമിലൂടെ സാധിക്കും. പ്രോഗ്രാം വഴി ഹെല്‍ത്ത് കെയര്‍ സിസ്റ്റത്തില്‍ പുതിയ ഫിസിഷ്യന്‍ അസിസ്റ്റന്റുമാരെ നിയമിക്കാന്‍ മികച്ച പരിശീലനം നല്‍കും. 

1960 കള്‍ മുതല്‍ കാനഡയിലെ മിലിറ്ററി മെഡിക് സിസ്റ്റത്തിന്റെ ഭാഗമായിരുന്ന മെഡിക്കല്‍ പ്രൊഫഷണലുകളാണ്. അവര്‍ ശാരീരിക പരിശോധനകള്‍ നടത്തുകയും മെഡിക്കല്‍ ഹിസ്റ്ററികള്‍ പരിശോധിക്കുകയും, ചികിത്സാ രീതികള്‍ അവലംബിക്കുകയും ചെയ്യുന്നു. കൂടാതെ രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാനും ഇവര്‍ക്ക് അനുവാദമുണ്ട്. 

രണ്ട് വര്‍ഷമാണ് പ്രോഗ്രാം കാലാവധി. പ്രോഗ്രാമിലേക്ക് അര്‍ഹത നേടുന്നതിന് അപേക്ഷകര്‍ക്ക് നാല് വര്‍ഷ ബിരുദവും ഹെല്‍ത്ത് കെയറില്‍ പ്രവര്‍ത്തന പരിചയവും ഉണ്ടായിരിക്കണം. ആല്‍ബെര്‍ട്ട സര്‍ക്കാര്‍ പാഠ്യപദ്ധതിക്കായി ധനസഹായം പ്രഖ്യാപിച്ചു. 20 സീറ്റുകളാണുള്ളത്. പ്രവേശനത്തിന് ഈ വര്‍ഷം 200 ഓളം പേര്‍ അപേക്ഷിച്ചതായാണ് റിപ്പോര്‍ട്ട്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് https://cumming.ucalgary.ca/physician-assistant  ലിങ്ക് സന്ദര്‍ശിക്കുക.