കൊതുക് പരത്തുന്ന അപൂര്‍വ്വവും മാരകവുമായ ഈസ്റ്റേണ്‍ ഇക്വീന്‍ എന്‍സെഫലൈറ്റിസ് വൈറസ്(EEEV) ബാധിച്ച് ഓട്ടവ സ്വദേശി മരിച്ചു. നഗരത്തില്‍ ആദ്യമായാണ് കൊതുക് പരത്തുന്ന ഇഇഇവി രോഗം സ്ഥിരീകരിച്ചതെന്ന് ഓട്ടവ പബ്ലിക് ഹെല്‍ത്ത് അറിയിച്ചു. ഓഗസ്റ്റില്‍ വൈറല്‍ എന്‍സെഫലൈറ്റിസ് ബാധിച്ച് മരിച്ച ഓട്ടവ സ്വദേശി ഈസ്‌റ്റേണ്‍ എക്വിന്‍ എന്‍സെഫലൈറ്റിസ് വൈറസ് അണുബാധിതനാണെന്ന് കണ്ടെത്തിയതായി ആരോഗ്യ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കൊതുക് പരത്തുന്ന ഇഇഇവി, വെസ്റ്റ് നൈല്‍ വൈറസ് എന്നിവ ബാധിക്കാതിരിക്കാന്‍ കൊതുകു കടിയില്‍ നിന്നും രക്ഷപ്പെടാന്‍ ആവശ്യമായ സുരക്ഷാമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്ന് ഓട്ടവ പബ്ലിക് ഹെല്‍ത്ത് നിര്‍ദ്ദേശിച്ചു. ഇഇഇവിക്കെതിരെ നിലവില്‍ വാക്‌സിനുകളോ ചികിത്സകളോ ഇല്ലെന്നും ഏജന്‍സി അറിയിച്ചു.