ഉപഭോക്താക്കളുടെ തെറ്റായ ക്രെഡിറ്റ് വിവരങ്ങള്‍ പങ്കുവെച്ചു: 28 മില്യണ്‍ ഡോളര്‍ നല്‍കാന്‍ ടിഡി ബാങ്കിനോട് ഉത്തരവിട്ട് യുഎസ് റെഗുലേറ്റര്‍ 

By: 600002 On: Sep 13, 2024, 10:36 AM

 


ഉപഭോക്താക്കളെക്കുറിച്ചുള്ള തെറ്റായ വ്യക്തിഗത വിവരങ്ങള്‍ ക്രെഡിറ്റ് റിപ്പോര്‍ട്ടിംഗ് ഏജന്‍സികളുമായി പങ്കുവെച്ചുവെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ 28 മില്യണ്‍ യുഎസ് ഡോളര്‍ നല്‍കാന്‍ യുഎസ് കണ്‍സ്യൂമര്‍ ഫിനാന്‍ഷ്യല്‍ പ്രൊട്ടക്ഷന്‍ ബ്യൂറോ ടിഡി ബാങ്കിനോട് ഉത്തരവിട്ടു. വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിലൂടെ ഉപഭോക്താക്കളുടെ ക്രെഡിറ്റ് സ്‌കോറുകള്‍ ഇത് ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ബ്യൂറോ ചൂണ്ടിക്കാട്ടി. പേഔട്ടില്‍ 20 മില്യണ്‍ യുഎസ് ഡോളര്‍ സിവില്‍ പിഴയും പതിനായിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് 7.76 മില്യണ്‍ യുഎസ് ഡോളര്‍ തിരിച്ചടവും ഉള്‍പ്പെടുന്നു. 

2015 മുതല്‍ പേഴ്‌സണല്‍ ബാങ്ക്‌റപ്റ്റന്‍സി, ക്രെഡിറ്റ് കാര്‍ഡ് ഡെലിക്വന്‍സി, ക്ലോസ് ചെയ്ത അക്കൗണ്ടുകള്‍, വ്യാജ അക്കൗണ്ടുകള്‍, സംശയാസ്പദമായ അക്കൗണ്ടുകള്‍ എന്നിവയെക്കുറിച്ച് ടിഡി ബാങ്ക് തെറ്റായ വിവരങ്ങള്‍ നല്‍കിയതായി കണ്‍സ്യൂമര്‍ ഫിനാന്‍ഷ്യല്‍ പ്രൊട്ടക്ഷന്‍ ബ്യൂറോ വിശദീകരിച്ചു. 

തെറ്റുകള്‍ തിരുത്താന്‍ ടിഡി ബാങ്ക് ഒരു വര്‍ഷത്തിലധികം വരെ സമയമെടുത്തതായും ചില തര്‍ക്കങ്ങള്‍ അവഗണിച്ചതായും ബ്യൂറോ പറഞ്ഞു. ടെന്നസിയിലെ ഫസ്റ്റ് ഹൊറൈസന്‍ ബാങ്ക് വാങ്ങാനുള്ള ശ്രമത്തില്‍ നിന്നും ശ്രദ്ധ വ്യതിചലിച്ചതായും ബ്യൂറോ കണ്ടെത്തി.  

അതേസമയം, ടിഡി ബാങ്ക് തെറ്റ് സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.