കഴിഞ്ഞ മാസം കാല്‍ഗറിയില്‍ ഉണ്ടായ കനത്ത ആലിപ്പഴ വര്‍ഷത്തില്‍ 2.8 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയതായി ഇന്‍ഷുറന്‍സ് ബ്യൂറോ ഓഫ് കാനഡ(IBC). കാനഡയുടെ ചരിത്രത്തിലെ ഏറ്റവും നാശനഷ്ടങ്ങളിലൊന്നാണിതെന്നും ഐബിസി റിപ്പോര്‍ട്ട് ചെയ്തു.
പ്രതികൂല കാലാവസ്ഥ കാല്‍ഗറിയിലെ അഞ്ചിലൊന്ന് വീടുകളെ ബാധിച്ചതായി ഐബിസി വെസ്റ്റേണ്‍ ആന്‍ഡ് പസഫിക് വൈസ് പ്രസിഡന്റ് ആരോണ്‍ സതര്‍ലാന്‍ഡ് പറഞ്ഞു. ആലിപ്പഴം വീഴ്ചയെക്കുറിച്ച് 130,000 ക്ലെയിമുകള്‍ പ്രോസസ് ചെയ്തതായി അദ്ദേഹം അറിയിച്ചു.