ഡാളസിൽ ബ്രദർ സുരേഷ് ബാബുവിന്റെ വചനപ്രഘോഷണം സെപ്റ്റ :13 14 15 തീയതികളിൽ

By: 600084 On: Sep 12, 2024, 5:34 PM

പി പി ചെറിയാൻ, ഡാളസ് 

ഡാളസ് : ഡാളസ് സിയോൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 13,14, 15 തീയതികളിൽ സംഘടിപ്പിക്കുന്ന പ്രത്യേക സുവിശേഷ യോഗങ്ങളിൽ കൺവെൻഷൻ പ്രാസംഗികനായ ബ്രദർ സുരേഷ് ബാബു വചനശുശ്രൂഷ നിർവഹിക്കുന്നു. ഇതിനോട് അനുബന്ധിച്ച് നടക്കുന്ന ഗാന ശുശ്രൂഷയ്ക്ക് അനുഗ്രഹീത ഗായകനായ ഡോ:ടോം ഫിലിപ്പ് നേത്ര്വത്വം നൽകും.

സെപ്റ്റംബർ 13,14 തീയതികളിൽ വൈകിട്ട് ഏഴിനും 15 ഞായറാഴ്ച രാവിലെ 9 നും ആണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഈ യോഗങ്ങളിലേക്ക് ഏവരെയും സാദരം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ജസ്റ്റിൻ സിബു: 480 737 0044,  ബൈജു  ഡാനിയേൽ: 972 345 3877 (ZION Church 1620 E Arapaho Rd, Richardson, TX 75081)