ബീസി ടിം ഹോര്‍ട്ടണ്‍സ് ഡ്രൈവ്-ത്രൂവില്‍ ബേസ്‌ബോള്‍ ബാറ്റ് കൊണ്ട് ദമ്പതികളെ ആക്രമിച്ച പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു

By: 600002 On: Sep 12, 2024, 12:38 PM

 

ഞായറാഴ്ച രാവിലെ ബ്രിട്ടീഷ് കൊളംബിയയിലെ മിഷണില്‍ ടിം ഹോര്‍ട്ടണ്‍സ് ഡ്രൈവ്-ത്രൂവില്‍ ബേസ്‌ബോള്‍ ബാറ്റ് കൊണ്ട് യുവ ദമ്പതികളെ ആക്രമിച്ച സ്ത്രീക്കും പുരുഷനുമായി ബീസി ആര്‍സിഎംപി തിരച്ചില്‍ തുടരുന്നു. കാറിന്റെ ഹോണ്‍ മുഴക്കിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ബാറ്റ് കൊണ്ട് ദമ്പതികളെ പ്രതികള്‍ മര്‍ദ്ദിച്ചതെന്ന് പോലീസ് പറയുന്നു. പരുക്കേറ്റ മിഷന്‍ സ്വദേശികളായ ദമ്പതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ആല്‍ബെര്‍ട്ടയില്‍ രജിസ്റ്റര്‍ ചെയ്ത കറുത്ത നിറത്തിലുള്ള ഷെവര്‍ലെ മാലിബു വാഹനത്തിലാണ് അക്രമികള്‍ ഉണ്ടായിരുന്നത്. േ്രഗ സിവിക് കാറിലുണ്ടായിരുന്ന ദമ്പതികള്‍ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഈ കാര്‍ നീക്കുവാനായി ഹോണ്‍ മുഴക്കുകയായിരുന്നു. 
ഉടന്‍ കാറില്‍ നിന്നും ഇറങ്ങി വന്ന പ്രതികള്‍ ബാറ്റ് കൊണ്ട് ദമ്പതികളെ മര്‍ദ്ദിക്കുകയായിരുന്നു. പ്രതികളുടെ ചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 604-826-7161 എന്ന നമ്പറില്‍ മിഷന്‍ ആര്‍സിഎംപിയുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.