ലിബറല്‍ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ലീഡര്‍ പിയേര്‍ പൊളിയേവ്. ഹൗസ് ഓഫ് കോമണ്‍സ് അടുത്തയാഴ്ച പുന:രാരംഭിക്കാനിരിക്കെയാണ് പ്രതിപക്ഷ നേതാവ് കൂടിയായ പൊളിയേവിന്റെ പ്രഖ്യാപനം. അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കണമെന്ന് എന്‍ഡിപിയോടും ബ്ലോക്ക് ക്യുബെക്കോയിസിനോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഹൗസ് ഓഫ് കോമണ്‍സ് സെപ്റ്റംബര്‍ 16 ന് പുനരാരംഭിക്കും.