റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപുമായുള്ള വാഗ്വാദത്തിനിടെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയും വൈസ് പ്രസിഡന്റുമായ കമലാ ഹരാരിസിനെ പിന്തുണച്ച അമേരിക്കന്‍ പോപ് ഗായികയും ഗാനരചയിതാവുമായ ടെയ്‌ലര്‍ സ്വിഫ്റ്റിനെ പരിഹസിച്ച് ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്. എബിസി ന്യൂസ് ഫിലാഡല്‍ഫിയയില്‍ നടത്തിയ ഹാരിസും ട്രംപും തമ്മിലുള്ള സംവാദത്തിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കമലാ ഹാരിസിനെ താന്‍ പിന്തുണയ്ക്കുന്നതായി സ്വിഫ്റ്റ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മസ്‌കിന്റെ പ്രസ്താവന. എക്‌സില്‍ സ്വിഫ്റ്റിനെതിരെ കുറിച്ച വാക്കുകള്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ''ഫൈന്‍ ടെയ്‌ലര്‍, നീ വിജയിക്കൂ... ഞാന്‍ നിനക്ക് കുഞ്ഞിനെ തരാം, നിന്റെ പൂച്ചകളെ എന്റെ ജീവന്‍ കൊണ്ട് കാക്കും''... എന്നാണ് മസ്‌ക് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും പ്രശസ്തമായ പോപ് താരത്തോടുള്ള അദ്ദേഹത്തിന്റെ മോശം പരാമര്‍ശം സോഷ്യല്‍മീഡിയയില്‍ വിവിധ പ്രതികരണങ്ങള്‍ക്കിടയാക്കി. അതിര്‍വരമ്പുകള്‍ ഭേദിച്ചതായി ചിലര്‍ അഭിപ്രായപ്പെട്ടു. താരത്തെ അധിക്ഷേപിച്ചതില്‍ പലരും കമന്റുകളിലൂടെ പ്രതിഷേധം അറിയിച്ചു.
ഹാരിസിന് പിന്തുണയറിച്ചതിന് പിന്നാലെ ടെയ്‌ലറിനെതിരെ വിമര്‍ശനവുമായി ട്രംപും രംഗത്ത് വന്നിരുന്നു. ടെയ്‌ലര്‍ സ്വിഫ്റ്റ് എപ്പോഴും ഡെമോക്രാറ്റുകളെയാണ് പിന്തുണയ്ക്കാറെന്നും അതിന് അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.