പി പി ചെറിയാൻ, ഡാളസ്
ഡാളസ്: മനുഷ്യനും മനുഷ്യനും തമ്മിൽ അറ്റുപോയ ബന്ധങ്ങൾ പുനഃസ്ഥാപിക്കപ്പെടണമെന്നും, നമ്മുടെ ഭവനങ്ങളിൽ അതിനു തുടക്കം കുറിക്കേണ്ടതെന്നും മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് ഓഫ് ഇന്ത്യസുൽത്താൻ ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്ത ഉധബോധിപ്പിച്ചു.
ഗദര ദേശത്തെ അശുദ്ധാത്മാവുള്ള മനുഷ്യനു രോഗ സൗഖ്യം നൽകിയതിനു ശേഷം തന്നെ അനുഗമിക്കണമെന്ന ആഗ്രഹം പ്രകടിച്ചപ്പോൾ ക്രിസ്തു അതിനു അനുവദിച്ചില്ല ആദ്യം നിന്റെ വീട്ടിൽ നിനക്കുള്ളവരുടെ അടുക്കൽ ചെന്നു കർത്താവ് നിനക്ക് ചെയ്തതൊക്കെയും നിന്നോട് കരുണ കാണിച്ചതും അറിയിക്കുക എന്നാണ് ഉപദേശിച്ചത്.
ഈ പ്രവർത്തിയാണ് നമ്മുക്കെല്ലാവര്കും മാതൃകയായിരിക്കേണ്ടത്. നാം സമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കുന്നതിന് മുൻപ് കുടുംബത്തിൽ നഷ്ടപെട്ട ബന്ധങ്ങൾ പുനം സ്ഥാപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടത് ആവശ്യമാണ് എന്നാൽ മാത്രമേ ദൈവത്തിന്റെ അത്ഭുതകരമായ പ്രവർത്തനങ്ങൾ വെളിപ്പെടുകയുള്ളൂവെന്നും തിരുമേനി.കൂട്ടിച്ചേർത്തു.
ഇന്‍റർനാഷണൽ പ്രയർലെെൻ സെപ്റ്റംബർ 10 ചൊവാഴ്ച സംഘടിപ്പിച്ച 539-ാമത്തെ സെഷൻ സമ്മേളനത്തില്‍ സൂം പ്ലാറ്റഫോമിൽ ഡാളസ്സിൽ നിന്നും .മാർക്കോസിന്റെ സുവിശേഷം അഞ്ചിന്റെ 1 മുതൽ 19 വരെയുള്ള വാക്യങ്ങളെ ആധാരമാക്കി സന്ദേശം നല്‍കുകയായിരുന്നു തിരുമേനി. റവ. പി സി ജോർജ്ജ്( സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, ഡിട്രോയിറ്റ്, എം.ഐ) പ്രാരംഭ പ്രാർത്ഥന നടത്തി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അഞ്ഞൂറോളം പേർ എല്ലാ ചൊവാഴ്ചയിലും ഇന്‍റർനാഷണൽ പ്രയർലെെനിൽ പങ്കെടുക്കുന്നവെന്നത് ദൈവാനുഗ്രഹമായി കാണുന്നുവെന്നും,സഭാവ്യത്യാസമില്ലാതെ നിരവധി ദൈവദാസന്മാർ വചനം പ്രഘോഷിച്ചു സമ്മേളനത്തെ അനുഗ്രഹിച്ചതും നന്ദിയോടെ സ്മരിക്കുന്നതായി ആമുഖപ്രസംഗത്തിൽ ശ്രീ. സി.വി. സാമുവൽ, ഡിട്രോയിറ്റ് പറഞ്ഞു.
ഈ ദിവസങ്ങളിൽ ജന്മദിനവും, വിവാഹ വാർഷീകവും ആഘോഷിക്കുന്ന ഐ പി എൽ അംഗങ്ങളെ അനുമോദിക്കുകയും തുടർന്ന് സ്വാഗതം ആശംസികുകയും ചെയ്തു സാമുവൽ തോമസ് (തങ്കച്ചൻ), ബാൾട്ടിമോർ, എം.ഡി മധ്യസ്ഥ പ്രാർത്ഥനക്കു നേതൃത്വം നൽകി. കുര്യൻ കോശി, താമ്പാ, ഫ്ലോറിഡ നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു.
നന്ദി വോട്ട് / പ്രഖ്യാപനം: ശ്രീ. ടി. എ. മാത്യു, ഹൂസ്റ്റൺ, TX.സമാപന ഡോ. ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്തയുടെ സമാപന പ്രാർത്ഥനക്കും ആശീർവാദത്തിനും ശേഷം യോഗം സമാപിച്ചു.കോർഡിനേറ്റർ ടി. എ. മാത്യു, ഹൂസ്റ്റൺ നന്ദി പറഞ്ഞു.ഷിജു ജോർജ്ജ്സാങ്കേതിക പിന്തുണ നൽകി