അടുത്തിടെ ഫെഡറല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇമിഗ്രേഷന്‍ നയ മാറ്റങ്ങളുടെ ഫലമായി താല്‍ക്കാലിക താമസക്കാര്‍ക്ക് സ്ഥിര താമസം ലഭിക്കാനുള്ള സാധ്യതയില്ലാത്തതിനാല്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളായി കാനഡയിലെത്തിയ പതിനായിരക്കണക്കിന് താല്‍ക്കാലിക താമസക്കാര്‍ക്ക് അടുത്ത വര്‍ഷം സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകേണ്ടി വരും. പോസ്റ്റ്ഗ്രാജ്വേഷന്‍ വര്‍ക്ക് പെര്‍മിറ്റ്(PGWP) കൈവശമുള്ള 70,000 മുതല്‍ 13,000 വരെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് 2024 ലും 2025 ലും വിസ കാലഹരണപ്പെടുമെന്ന് നയ വിദഗ്ധര്‍ പറയുന്നു. രാജ്യത്തെ താല്‍ക്കാലിക താമസക്കാരുടെയും കുറഞ്ഞ വേതനമുള്ള വിദേശ തൊഴിലാളികളുടെയും എണ്ണം പരിമിതപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള കനേഡിയന്‍ സര്‍ക്കാരിന്റെ ഇമിഗ്രേഷന്‍ നയ മാറ്റങ്ങള്‍ കാരണം മിക്കവര്‍ക്കും വിസ പുതുക്കാനോ സ്ഥിര താമസത്തിന് അപേക്ഷിക്കാനോ ഉള്ള ഇന്‍വിറ്റേഷന്‍ ലഭിക്കില്ലെന്ന് പ്രവചിക്കുന്നു.
കനേഡിയന്‍ കോളേജുകളിലോ സര്‍വ്വകലാശാലകളിലോ ഡിപ്ലോമയോ ബിരുദമോ നേടിയ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒമ്പത് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ പോസ്റ്റ് ഗ്രാജ്വേഷന്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കുന്നു. 2023 അവസാനത്തോടെ രാജ്യത്തുടനീളം 396,235 പിജിഡബ്ല്യുപി ഹോള്‍ഡര്‍മാര്‍ ഉണ്ടായിരുന്നു. 2018 ല്‍ നിന്നും ഏകദേശം മൂന്നിരട്ടിയാണിതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നത്.