ലോകത്തിലെ മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ കാനഡ നാലാം സ്ഥാനത്ത്. യുഎസ് ന്യൂസ് ആന്‍ഡ് വേള്‍ഡ് തയാറാക്കിയതാണ് പട്ടിക. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ താഴേക്ക് കാനഡ പോയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനത്തായിരുന്നു രാജ്യം. എന്നാല്‍ ഇത്തവണ രണ്ട് സ്ഥാനങ്ങള്‍ പിന്നിലേക്ക് പോയി. 89 ഓളം രാജ്യങ്ങളിലെ 17,000 ത്തോളം പൗരന്മാരില്‍ നടത്തിയ സര്‍വേ പ്രകാരമാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ഹെറിറ്റേജ്, അഡ്വഞ്ചര്‍, കള്‍ച്ചറല്‍ ഇന്‍ഫ്‌ളുവന്‍സ്, പവര്‍, സോഷ്യല്‍ പര്‍പ്പസ് തുടങ്ങി പത്ത് വിഭാഗങ്ങള്‍ കണക്കാക്കിയാണ് മികച്ച രാജ്യങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത്.
ഊര്‍ജ്ജ്വസ്വലത, സാമൂഹിക ലക്ഷ്യങ്ങള്‍ എന്നീ വിഭാഗങ്ങളില്‍ കാനഡ ഉയര്‍ന്ന റാങ്ക് കരസ്ഥമാക്കിയിട്ടുണ്ട്. സൗഹൃദം, മതസ്വാതന്ത്ര്യം എന്നീ വിഭാഗങ്ങളിലും രാജ്യത്തിന് മികച്ച മാര്‍ക്ക് ലഭിച്ചു. 2023 ല്‍ നിന്നും രണ്ട് സ്ഥാനങ്ങള്‍ ഉയര്‍ന്ന് അമേരിക്ക ഈ വര്‍ഷം രണ്ടാം സ്ഥാനത്തേക്ക് കുതിച്ചുചാട്ടം നടത്തി. അതേസമയം, സ്വിറ്റ്‌സര്‍ലന്‍ഡ് തുടര്‍ച്ചയായ മൂന്നാമത്തെ വര്‍ഷം ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഓപ്പണ്‍-ഫോര്‍-ബിസിനസ് വിഭാഗത്തിലും സുരക്ഷയിലും ഏറ്റവും കുറവ് അഴിമതിയിലും സ്വിറ്റ്‌സര്‍ലന്‍ഡ് മികച്ച് നില്‍ക്കുന്നു.