ജറുസലം ∙ പലസ്തീനിൽ പുതിയ സ്കൂൾ വർഷം ഇന്നലെ ആരംഭിച്ചെങ്കിലും ഗാസയിലെ 6 ലക്ഷത്തിലേറെ വിദ്യാർഥികൾക്കു സ്കൂളിലേക്കു മടങ്ങാനാവില്ല. 11 മാസമായി സ്കൂളുകൾ അടഞ്ഞുകിടക്കുന്ന ഗാസയിൽ ഉടൻ വെടിനിർത്തലുണ്ടാകുമെന്ന പ്രതീക്ഷയും മങ്ങി. സ്കൂൾ കെട്ടിടങ്ങളിൽ 90 ശതമാനവും ബോംബാക്രമണങ്ങളിൽ തകർന്നനിലയിലാണ്.അവശേഷിക്കുന്ന കെട്ടിടങ്ങൾ യുഎൻ ഏജൻസികളുടെ അഭയകേന്ദ്രമായി പ്രവർത്തിക്കുകയാണിപ്പോൾ