ഐഎസ് തീവ്രവാദി കാനഡയിലെത്തിയത് എങ്ങനെയെന്ന് ഫെഡറല്‍ സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 

By: 600002 On: Sep 9, 2024, 7:15 PM

 


യുഎസ് ജൂതന്മാരെ ലക്ഷ്യമിട്ട് ഐഎസ് ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ക്യുബെക്കില്‍ അറസ്റ്റിലായ 20 വയസ്സുള്ള പാക്കിസ്ഥാനിക്ക് എങ്ങനെ കാനഡയിലേക്ക് കഴിഞ്ഞുവെന്ന് ഫെഡറല്‍ സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ആവശ്യപ്പെട്ടു. സ്വകാര്യതാ നിയമങ്ങള്‍ ഉദ്ധരിച്ച് അറസ്റ്റിലായ മുഹമ്മദ് ഷാസെബ് ഖാന്റെ ഇമിഗ്രേഷന്‍ സ്റ്റാറ്റസിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഫെഡറല്‍ ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചു. ഷാസെബ് ഖാന്‍ എങ്ങനെ കാനഡയിലെത്തിയെന്നതിനെക്കുറിച്ച് അവലോകനം ചെയ്തുകൊണ്ടിരിക്കുകയാണെന്നും അറിയിച്ചു. കാനഡയില്‍ താമസിക്കുന്ന പാക്കിസ്ഥാന്‍ പൗരന്‍ എന്ന് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് ഖാനെ വിശേഷിപ്പിച്ചു. വെള്ളിയാഴ്ച ഒരു വാര്‍ത്താസമ്മേളനത്തില്‍ സ്റ്റുഡന്റ് വിസയെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി കനേഡിന്‍ ജൂത ഗ്രൂപ്പുകള്‍ പറഞ്ഞു. 

ബുധനാഴ്ച പുലര്‍ച്ചെ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ഖാനെ ക്യുബെക്കിലെ ഓംസ്റ്റൗണില്‍ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. കള്ളക്കടത്തുകാരെ ഉപയോഗിച്ച് അമേരിക്കയിലെക്ക് കടക്കുന്നത് സംബന്ധിച്ച് ഇയാള്‍ ചര്‍ച്ച ന
ത്തിയിരുന്നതായി പോലീസ് പറഞ്ഞു.