പി പി ചെറിയാൻ, ഡാളസ്
ഡാളസ് : ഡാളസ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ മുൻ കോൺഗ്രസ് പ്രസിഡന്റും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിക്ക് ഊഷ്മള സ്വീകരണം.
ഡാളസ് സന്ദർശനത്തിനു ശനിയാഴ്ച രാത്രി 9 മണിയോടെയാണ് വിമാനത്താവളത്തിൽ രാഹുൽ ഗാന്ധി എത്തിച്ചേർന്നത്. എ ഐ സി സി ജനറൽ സെക്രട്ടറി ആരതീ കൃഷ്ണൻ, കോൺഗ്രസ് നേതാക്കളായ സാം പിട്രോഡ, മൊഹിന്ദർ സിങ്, ജോർജ് എബ്രഹാം, സന്തോഷ് കാപ്പിൽ, സാക് തോമസ്, മാത്യു നൈനാൻ, ഒഐസിസി യുഎസ്എ ഡാളസ് ചാപ്റ്റർ പ്രസിഡണ്ട് പ്രദീപ് നാഗനൂലിൽ, തുടങ്ങി നിരവധി പേർ രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിചേർന്നിരുന്നു.
യുഎസ്എ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഞായറാഴ്ച വൈകീട്ട് 4 മണിക്ക് ഇർവിങ് ടൊയോട്ട മ്യൂസിക് ഫാക്ടറിയിൽ നടത്തപെടുന്ന സ്വീകരണ സമ്മേളനം വിജയയ്പ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതായി സംഘാടകർ അറിയിച്ചു.