പിഎന്‍പി അപേക്ഷകര്‍ക്ക് ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കാന്‍ നയം അവതരിപ്പിച്ചു 

By: 600002 On: Sep 9, 2024, 12:22 PM

 

പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാം(PNP) അപേക്ഷകര്‍ക്ക് ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റിന്(OWP)  അപേക്ഷിക്കാന്‍ ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ പുതിയ നയം അവതരിപ്പിച്ചു. ജോബ് ഓഫര്‍ ലഭിച്ച, അംഗീകാരമുള്ള വര്‍ക്ക് പെര്‍മിറ്റ് ഉള്ള, മെയ് 7ന് ശേഷം കാലഹരണപ്പെട്ട വര്‍ക്ക് പെര്‍മിറ്റ് ഉള്ള അര്‍ഹരായ പുതിയ കുടിയേറ്റക്കാര്‍ക്ക് OWP നേടാം. 

വ്യക്തികള്‍ക്ക് അവര്‍ താമസിക്കുന്ന പ്രവിശ്യയില്‍ നിന്നോ ടെറിറ്ററിയില്‍ നിന്നോ സപ്പോര്‍ട്ട് ലെറ്റര്‍ ഉണ്ടായിരിക്കണം. പുതിയ താല്‍ക്കാലിക നയം 2024 ഓഗസ്റ്റ് 11 മുതല്‍ പ്രാബല്യത്തില്‍ വന്നു. ഡിസംബര്‍ 31 വരെയാണ് കാലാവധി. മുന്‍കൂട്ടി അറിയിക്കാതെ എപ്പോള്‍ വേണമെങ്കിലും അസാധുവാക്കിയേക്കാമെന്നും ഐആര്‍സിസി പറയുന്നു.