അന്താരാഷ്ട്ര വിദ്യാര്‍ത്ഥി പ്രവേശനം 45 ശതമാനം കുറഞ്ഞതായി യൂണിവേഴ്‌സിറ്റീസ് കാനഡ 

By: 600002 On: Sep 9, 2024, 11:18 AM

 

 

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കുക എന്ന ഫെഡറല്‍ സര്‍ക്കാരിന്റെ ലക്ഷ്യത്തേക്കാള്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥി പ്രവേശനം വളരെ കുറഞ്ഞതായി യൂണിവേഴ്‌സിറ്റീസ് കാനഡ. ഇതിന്റെ ആഘാതം വളരെ വലുതായിരിക്കുമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കുന്നു. യൂണിവേഴ്‌സിറ്റികളിലും കോളേജുകളിലും പ്രവേശനം നേടിയ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം 45 ശതമാനത്തോളം കുറയുമെന്ന് യൂണിവേഴ്‌സിറ്റീസ് കാനഡ പ്രസിഡന്റ് ഗബ്രിയേല്‍ മില്ലര്‍ മാധ്യമങ്ങളോട് പറഞ്ഞു. എത്ര വിദ്യാര്‍ത്ഥികളെത്തിയെന്നും എന്റോള്‍ ചെയ്തുവെന്നും സ്‌കൂളുകള്‍ ഔദ്യോഗികമായി കണക്കാക്കുമ്പോള്‍ 45 ശതമാനം കുറവ് വരെ രേഖപ്പെടുത്തുന്നുണ്ട്. അന്തിമ കണക്ക് ഒക്ടോബറില്‍ റിപ്പോര്‍ട്ട് ചെയ്യും.

യൂണിവേഴ്‌സിറ്റീസ് കാനഡ 45 ശതമാനം ഇടിവ് ചൂണ്ടിക്കാണിക്കുമ്പോള്‍ രാജ്യത്തെ കോളേജുകളെയും ഇന്‍സ്റ്റിറ്റ്യൂട്ടുകളെയും പ്രതിനിധീകരിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് കാനഡ 54 ശതമാനം ഇടിവ് പ്രതീക്ഷിക്കുന്നതായി പറഞ്ഞു. ഫെഡറല്‍ സര്‍ക്കാരിന്റെ പുതിയ നയം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്. കാനഡയില്‍ നിന്നും വ്യക്തത ലഭിക്കാതെ വരുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റികളിലും കോളേജുകളിലും ചേരുന്നതിന് മറ്റ് രാജ്യങ്ങള്‍ തിരഞ്ഞെടുക്കുന്നതായി വരുന്നുവെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് കാനഡ പറയുന്നു. 

ഭാവിയിലെ എന്റോള്‍മെന്റില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് യൂണിവേഴ്‌സിറ്റീസ് കാനഡ ആശങ്കാകുലരാണെന്ന്  മില്ലര്‍ പറയുന്നു. അന്തര്‍ദേശീയ വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകള്‍ക്ക് വലിയ ആസ്തിയാണെന്ന് അദ്ദേഹം പറഞ്ഞു.