കാനഡയിലെ മലബാര്‍ ഗോള്‍ഡ് ഷോറൂമില്‍ കവര്‍ച്ച. മിസ്സിസാഗ ഹാര്‍ട്ട്‌ലാന്‍ഡിലെ ഷോറൂമിലാണ് മോഷണം നടന്നത്. കവര്‍ച്ചയെ തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ പരുക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. മോഷണ ശേഷം പ്രതികള്‍ രക്ഷപ്പെട്ടു. അന്വേഷണം ആരംഭിച്ചു.
കവര്‍ച്ചയ്ക്കായി എത്തിയവരില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. കവര്‍ച്ചയ്ക്കിടെ ഏത് തരത്തിലുള്ള ആയുധങ്ങളാണ് ഉപയോഗിച്ചതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ജ്വല്ലറിയില്‍ നിന്നും മോഷ്ടിച്ച ആഭരണങ്ങള്‍ സംബന്ധിച്ച് മറ്റ് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.