ശക്തമായ ഇസ്രയേൽ ആക്രമണങ്ങത്തിൽ ഗാസയിൽ 61 മരണം കൂടി

By: 600007 On: Sep 8, 2024, 3:46 PM

 

 

ഗാസ: ജബാലിയയിലെ അഭയാർഥി ക്യാംപിൽ ഉൾപ്പെടെ ഇസ്രയേൽ സേന നടത്തിയ ആക്രമണങ്ങളിൽ 61 പലസ്തീൻകാർ കൊല്ലപ്പെട്ടു. 11 മാസം പിന്നിട്ട ഇപ്പോഴത്തെ സംഘർഷം അവസാനിപ്പിക്കാൻ യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ നയതന്ത്രശ്രമങ്ങൾ നടത്തുന്നതിനിടെയാണ് ഇസ്രയേൽ ആക്രമണം ശക്തമാക്കിയത്.

ഗാസയിൽ വെടിനിർത്തൽ യാഥാർഥ്യമാക്കുന്നതിന് സംയുക്തശ്രമം നടത്തുന്നതായി യുഎസ്, ബ്രിട്ടിഷ് രഹസ്യാന്വേഷണ ഏജൻസികളുടെ തലവന്മാർ അറിയിച്ചു. ഇരുകൂട്ടർക്കും സ്വീകാര്യമായ പുതിയ നിർദേശം ഉടൻ മുന്നോട്ടുവയ്ക്കുമെന്ന് സിഐഎ ഡയറക്ടർ വില്യം ബേൺസും എംഐ6 തലവൻ റിച്ചഡ് മൂറും ചർച്ചകൾക്കുശേഷം ലണ്ടനിൽ അറിയിച്ചു