ഹാരിസിന് വോട്ട് ചെയ്യുമെന്ന് മുൻ റിപ്പബ്ലിക്കൻ വൈസ് പ്രസിഡൻ്റ് ഡിക്ക് ചെനി

By: 600084 On: Sep 7, 2024, 5:34 PM

പി പി ചെറിയാൻ, ഡാളസ് 

ചീയെൻ(വ്യോമിംഗ്): കഴിഞ്ഞ അരനൂറ്റാണ്ടിലെ ഏറ്റവും പ്രമുഖ റിപ്പബ്ലിക്കൻമാരിൽ ഒരാളായ മുൻ വൈസ് പ്രസിഡൻ്റ് ഡിക്ക് ചെനി, ഈ തിരഞ്ഞെടുപ്പിൽ പാർട്ടി ലൈനുകൾ മറികടന്ന് ഹാരിസിന് വോട്ട് ചെയ്യുമെന്ന് മുൻ റിപ്പബ്ലിക്കൻ വൈസ് പ്രസിഡൻ്റ് ഡിക്ക് ചെനി വെള്ളിയാഴ്ച പ്രഖ്യാപിച്ചു.

മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ "ഇനി ഒരിക്കലും അധികാരത്തിൽ വിശ്വസിക്കാൻ കഴിയില്ല. "അദ്ദേഹം കൂട്ടിച്ചേർത്തു.

അദ്ദേഹത്തിൻ്റെ മകൾ,റിപ്പബ്ലിക്കൻ മുൻ ജനപ്രതിനിധി ലിസ് ചെനി, ഈ ആഴ്ച ആദ്യം ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർത്ഥിക്ക് അംഗീകാരം നൽകി.

"നമ്മുടെ രാജ്യത്തിൻ്റെ 248 വർഷത്തെ ചരിത്രത്തിൽ, നമ്മുടെ റിപ്പബ്ലിക്കിന് ഡൊണാൾഡ് ട്രംപിനേക്കാൾ വലിയ ഭീഷണിയായ ഒരു വ്യക്തി ഉണ്ടായിട്ടില്ല. വോട്ടർമാർ തന്നെ തള്ളിക്കളഞ്ഞതിന് ശേഷം അധികാരത്തിൽ തുടരാൻ നുണകളും അക്രമങ്ങളും ഉപയോഗിച്ച് അദ്ദേഹം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മോഷ്ടിക്കാൻ ശ്രമിച്ചു. "അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

"പൗരന്മാർ എന്ന നിലയിൽ, നമ്മുടെ ഭരണഘടനയെ സംരക്ഷിക്കാൻ പക്ഷപാതത്തിന് അതീതമായി രാജ്യത്തെ പ്രതിഷ്ഠിക്കാൻ നമുക്കോരോരുത്തർക്കും കടമയുണ്ട്. അതുകൊണ്ടാണ് ഞാൻ വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിന് വോട്ട് ചെയ്യുന്നത്." ഡിക്ക് ചെനി പറഞ്ഞു.