ഒടുവില്‍ പാവെല്‍ ദുറോവ് വഴങ്ങി; ദുരുപയോഗപ്പെടാവുന്ന ഫീച്ചറുകള്‍ ടെലഗ്രാം ആപ്പില്‍നിന്ന് നീക്കം ചെയ്തു

By: 600007 On: Sep 7, 2024, 4:32 AM

മെസേജിങ് പ്ലാറ്റ്ഫോമായ ടെലഗ്രാമിന് കുരുക്കു മുറുകയിതോടെ ചില വിട്ടുവീഴ്ചകള്‍ക്ക് വഴങ്ങി സ്ഥാപകനും സിഇഒയുമായ പാവെല്‍ ദുറോവ്.

തട്ടിപ്പുകാരും ക്രിമിനലുകളും ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണമുയര്‍ന്നതിനാല്‍ ടെലഗ്രാം ആപ്പിലെ ചില ഫീച്ചറുകള്‍ പ്രവര്‍ത്തരഹിതമാക്കുകയോ നീക്കം ചെയ്യുകയോ ചെയ്യുകയാണെന്ന് ദുറോവ് പ്രഖ്യാപിച്ചു. എക്‌സിലൂടെയാണ് ദുറോവിന്റെ പ്രഖ്യാപനം. ഉള്ളടക്കം കൃത്യമായി പരിശോധിക്കാന്‍ ടെലഗ്രാം പുതിയ സമീപനം സ്വീകരിക്കുയാണെന്നും നിയമ വിരുദ്ധ പ്രവര്‍ത്തനത്തിന് ദുരുപയോഗം ചെയ്യുന്ന ഫീച്ചറുകള്‍ ഇനി ആപ്പില്‍ ഉണ്ടാകില്ലെന്നും ദുറോവ് വ്യക്തമാക്കി.

‘ഒരു കോടി ആള്‍ക്കാരാണ് ഇപ്പോള്‍ പണമടച്ചുള്ള ടെലഗ്രാം പ്രീമിയം ആസ്വദിക്കുന്നത്. അതിനാല്‍, കാലഹരണപ്പെട്ട ചില ഫീച്ചറുകള്‍ ഒഴിവാക്കി ഞങ്ങള്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുകയാണ്. ടെലഗ്രാം ഉപയോക്താക്കളില്‍ 0.1ശതമാനത്തില്‍ താഴെ മാത്രം ഉപയോഗിച്ചിരുന്ന പീപ്പിള്‍ നെയര്‍ബൈ ഫീച്ചര്‍ നീക്കം ചെയ്തു. ഇത് തട്ടിപ്പുകാര്‍ ദുരുപയോഗം ചെയ്യുമായിരുന്നു. 99.999 ശതമാനം ടെലഗ്രാം ഉപയോക്താക്കള്‍ക്കും കുറ്റകൃത്യങ്ങളുമായി യാതൊരു ബന്ധവുമില്ലെങ്കിലും, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന 0.001 ശതമാനം ആള്‍ക്കാര്‍ ആപ്പിന് മുഴുവന്‍ മോശം പ്രതിച്ഛായ സൃഷ്ടിക്കുകയാണ്. ഇത് ഞങ്ങളുടെ ഏകദേശം നൂറ് കോടി ഉപയോക്താക്കളുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണ്.