ദുബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്‌ട്ര എയർലൈനായ എമിറേറ്റ്‌സ്
എയര്‍ലൈന്‍സ് കാനഡയിൽ ക്യാബിന്‍ ക്രൂ ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്‍ററ് നടത്തുന്നതായി അറിയിച്ചു. കാനഡയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഒരു വലിയ ക്രോസ്-കാനഡ ക്യാബിൻ ക്രൂ റിക്രൂട്ട്‌മെന്റിന്റെ തെരഞ്ഞെടുക്കപ്പെട്ട സ്റ്റോപ്പുകളിലൊന്ന് കാൽഗറിയാണ്.
റിക്രൂട്ട്മെന്റ് തീയതികൾ :
സെപ്റ്റംബർ 8 - കാൽഗറി
സെപ്റ്റംബർ 21 - ടൊറന്റോ
സെപ്റ്റംബർ 23 - വാൻകൂവർ
ഉദ്യോഗാര്‍ത്ഥികള്‍ എമിറേറ്റ്സിന്‍റെ വെബ്സൈറ്റ് സന്ദര്‍ശിച്ച് യോഗ്യത പരിശോധിച്ച് ഉറപ്പാക്കിയ ശേഷം വെബ്സൈറ്റില്‍ നിന്ന് ലഭിക്കുന്ന ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ ഫോം പൂരിപ്പിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.അപേക്ഷയ്ക്കൊപ്പം സിവി യും അടുത്തിടെ എടുത്ത ഫോട്ടോയും കരുതണം.
മികച്ച നേട്ടങ്ങൾ, ജീവനക്കാരുടെ വികസന പരിപാടികൾ, നികുതി രഹിത ശമ്പളം, കമ്പനി നൽകുന്ന സൗജന്യ താമസം, മികച്ച മെഡിക്കൽ കവറേജ്, ദുബായിലെ ഷോപ്പിംഗ്, ഒഴിവുസമയ പ്രവർത്തനങ്ങൾ എന്നിവയിൽ പ്രത്യേക കിഴിവുകൾ എന്നിവ ജീവനക്കാർക്ക് എമിരേറ്റ്സ് വാഗ്ദാനം ചെയ്യുന്നു.
റിക്രൂട്ട്മെന്റ് വിവരങ്ങൾ :
കാൽഗറി -
Date and time : September 8 at 9 am
Place: The Westley Calgary Downtown — 630 4th Avenue SW, Calgary