വരും ദിവസങ്ങളിൽ കാൽഗറിയിലെ ഉഷ്ണതരംഗ പ്രവചനം

By: 600007 On: Sep 6, 2024, 4:03 PM

ശരത്കാലത്തിന് മുന്നോടിയായി കാൽഗറിയിൽ   അടുത്ത കുറച്ച് സമയത്തേക്ക് വേനൽക്കാലത്തിൻ്റെ മധ്യത്തെ അനുസ്മരിപ്പിക്കുന്ന താപനില കാണാൻ സാധിക്കുമെന്ന് 
ECCC (Environment and Climate Change Canada) വ്യക്തമാക്കി.

 അടുത്ത അഞ്ച് ദിവസത്തേക്ക്  ഉയർന്ന താപനിലയാണ് ECCC പ്രവചിക്കുന്നത്  - വ്യാഴാഴ്ച മിതമായ UV സൂചികയിൽ 26 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും , വെള്ളിയും ശനിയാഴ്ചയും 30 ഡിഗ്രി സെൽഷ്യസിലും ഞായർ, തിങ്കൾ ദിവസങ്ങളിൽ 29 ഡിഗ്രി സെൽഷ്യസിലും ചൂട് തുടരുമെന്നാണ് പ്രവചനം.

പടിഞ്ഞാറൻ കാനഡയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കടുത്ത വേനൽക്കാലമാണ്.660 ന്യൂസ് റേഡിയോ കാലാവസ്ഥാ നിരീക്ഷകൻ കെവിൻ സ്റ്റാൻഫീൽഡ് പറയുന്നതനുസരിച്ച്, ജൂലൈയിൽ കാൽഗറിയിലെ ശരാശരി താപനില നഗരത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി 20.8 C ആയിരുന്നു.
വർഷത്തിലെ ഈ സമയത്തെ ഉയർന്ന താപനില 21 ഡിഗ്രി സെൽഷ്യസാണെന്നും താഴ്ന്ന താപനില 7 ഡിഗ്രി സെൽഷ്യസാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2024 ലെ  വേനൽക്കാലം ഒന്നിലധികം വഴികളിൽ റെക്കോർഡ് തകർത്തതായും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.ഈ വേനൽക്കാലത്ത് രേഖപ്പെടുത്തിയ ഏറ്റവും ചൂടേറിയ ദിവസം, സ്റ്റാൻഫീൽഡിൻ്റെ അഭിപ്രായത്തിൽ, 34.5 C ആയിരുന്നു, ഇത്  30 വർഷത്തെ ശരാശരിയായ 32.5 C കവിഞ്ഞു.