സംസ്കാരത്തിന് നിരക്കാത്തത് :ആൽബർട്ടയിൽ കാർ നശിപ്പിച്ച് അജ്ഞാതർ

By: 600007 On: Sep 6, 2024, 3:59 PM

 റെഡ് സ്പ്രേ പെയിൻ്റും നിരവധി വിദ്വേഷ പ്രസ്താവനകളും ഉപയോഗിച്ച് റെഡ് ഡീറിൽ  ഒരു കാർ 
നശിപ്പിച്ചതിൽ രോഷം പ്രകടിപ്പിച്ച് ആൽബെർട്ടൻ ജനത.

ബുധനാഴ്ച, ഉക്രേനിയൻ സ്വദേശിയായ ഇരയുടെ  സുഹൃത്താണെന്ന് അവകാശപ്പെടുന്ന ഒരു വ്യക്തി തന്റെ സുഹൃത്തിന്റെ കാറിന്റെ  സാമൂഹ്യദ്രോഹികളാരോ  ചെയ്ത വെറുപ്പുളവാക്കുന്ന വാക്യങ്ങളാൽ നിറഞ്ഞ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കിട്ടിരുന്നു. ഉക്രൈൻ ജനതയെ അതിക്ഷേപിക്കുന്ന തരത്തിലുള്ള വാചകങ്ങളാൽ കനേഡിയൻ പതാകയുടെ മാതൃകയിലാണ്  വാഹനത്തെ   വരച്ച് വികൃതമാക്കിയിരിക്കുന്നത് . 
'F*ck Ukraine', 'Go Home', 'Ukrainian Thieves' തുടങ്ങി സംസ്കാരത്തിന് നിരക്കാത്ത രീതിയിലാണ് വാഹനത്തിൽ എഴുതിയിരുന്നത്. പോലീസ് ഇതെക്കുറിച്ച് വിപുലമായ അന്വേഷണം നടത്തിയെങ്കിലും ഇതുവരെ  കുറ്റക്കാരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
 

ഒരു നിർദ്ദിഷ്‌ട ഗ്രൂപ്പിനെതിരെയുള്ള ഏത് കുറ്റകൃത്യവും വളരെ ഗൗരവമായി കാണുമെന്നും വിദ്വേഷ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നതായും ആൽബെർട്ട ആർസിഎംപി പറഞ്ഞു.ഇത്തരം  പ്രവൃത്തികൾ  കമ്മ്യൂണിറ്റികളിൽ വെച്ചുപൊറുപ്പിക്കില്ലെന്നും പോലീസ് വ്യക്തമാക്കി. അക്രമം നടത്തിയവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ റെഡ് ഡീർ ആർസിഎംപിയെ 403-406-2300 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പോലീസ്  ആവശ്യപ്പെട്ടു .  അജ്ഞാതനായി തുടരാൻ താൽപ്പര്യമുണ്ടെങ്കിൽ, ക്രൈം സ്റ്റോപ്പർമാരെ 1-800-222-8477 (TIPS) എന്ന നമ്പറിലോ  അല്ലെങ്കിൽ www.P3Tips.com എന്നതിൽ ഓൺലൈനായോ  ബന്ധപ്പെടാവുന്നതാണ് .