യാത്രക്കാരെ നിരാശരാക്കി എയര്‍ കാനഡയുടെ പുതിയ ചെക്ക്-ഇന്‍ നിയമം: കാലതാമസത്തിനും മിസ്ഡ് ഫ്‌ളൈറ്റുകള്‍ക്കും കാരണമാകുന്നു 

By: 600002 On: Sep 5, 2024, 6:33 PM

 

 

എയര്‍ കാനഡ അവതരിപ്പിച്ച പുതിയ ചെക്ക്-ഇന്‍ നിയമം യാത്രക്കാരില്‍ നിരാശയുണ്ടാക്കുന്നതായി റിപ്പോര്‍ട്ട്. ഇത് കാലതാമസമുണ്ടാകാനും മിസ്ഡ് ഫ്‌ളൈറ്റുകള്‍ക്കും കാരണമാകുന്നതായി അധികൃതര്‍ പറയുന്നു. ആഭ്യന്തര വിമാനങ്ങള്‍ പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാര്‍ ഒരു മണിക്കൂര്‍ മുമ്പെങ്കിലും ചെക്ക്-ഇന്‍ ചെയ്യണമെന്നതുള്‍പ്പെടെയുള്ള നിയമങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്.ബുധനാഴ്ച പ്രാബല്യത്തില്‍ വന്ന നിയമം പക്ഷേ യാത്രക്കാരില്‍ നിരാശയുണ്ടാക്കുന്നതായാണ് റിപ്പോര്‍ട്ട്. സമയം കഴിഞ്ഞെത്തുന്നവര്‍ക്ക് ബോര്‍ഡിംഗ് നിഷേധിക്കപ്പെടുന്നുവെന്ന് യാത്രക്കാര്‍ പറയുന്നു. നേരത്തെ യാത്രക്കാര്‍ക്ക് 45 മിനിറ്റ് മുമ്പ് ചെക്ക്-ഇന്‍ ചെയ്താല്‍ മതിയായിരുന്നു. 

കാലതാമസം കുറയ്ക്കാനും ബോര്‍ഡിംഗും ബാഗേജ് ഹാന്‍ഡിലിംഗും എളുപ്പമാക്കാനുമാണ് സമയ മാറ്റം ലക്ഷ്യമിട്ടത്. അതേസമയം, പുതിയ നിയമം കാലതാമസം കുറയ്ക്കാന്‍ ഉദ്ദേശിച്ചുള്ളതാണെങ്കിലും ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങളില്‍ ഇതിനകം ഉപയോഗത്തിലുള്ള ബയോമെട്രിക് സ്‌കാനറുകള്‍ പോലുള്ള മികച്ച സാങ്കേതികവിദ്യ ഉപയോഗിച്ച് കൂടുതല്‍ കാത്തിരിപ്പ് സമയം ഒഴിവാക്കാമെന്ന് ഏവിയേഷന്‍ വിദഗ്ധന്‍ ജോണ്‍ ഗ്രേഡെക് വിശദീകരിച്ചു.