വിഴുങ്ങിപ്പോകാനും ശ്വാസതടസ്സത്തിനും സാധ്യത: കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ തിരിച്ചുവിളിച്ച് ഹെല്‍ത്ത് കാനഡ 

By: 600002 On: Sep 5, 2024, 12:40 PM

 

 


ശ്വാസതടസ്സത്തിന് സാധ്യത വര്‍ധിപ്പിക്കുന്ന ചില കളിപ്പാട്ടങ്ങള്‍ തിരിച്ചുവിളിച്ച് ഹെല്‍ത്ത് കാനഡ. വിന്നേഴ്‌സ്, ഹോംസെന്‍സ്, മാര്‍ഷെല്‍സ് എന്നിവടങ്ങളില്‍ വിറ്റഴിച്ച കളിപ്പാട്ടങ്ങളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. പിങ്ക്, ഇളം നീല നിറത്തിലുള്ള മെര്‍മെയ്ഡ് രൂപത്തിലുള്ള ഡ്രീംഗ്രോ ലല്ലബി സോതേഴ്‌സ് പാവകളാണ് തിരിച്ചുവിളിച്ചത്. ഇവയില്‍ ഗോള്‍ഡ്‌സ്റ്റാര്‍ ഡെക്കറേഷന്‍ ഉണ്ട്. ഇത് എളുപ്പത്തില്‍ വേര്‍പെടുത്താന്‍ സാധിക്കും. ഇവ കുട്ടികള്‍ വിഴുങ്ങിപ്പോകാനും ശ്വാസം മുട്ടിനും സാധ്യത വര്‍ധിപ്പിക്കുന്നു. Dreamgro Lullaby Travel Soother - Pink Mermaid (DF156-LI), Dreamgro Lullaby Travel Soother - Blue Mermaid (DF156-MT) എന്നീ പാവകളാണ് തിരിച്ചുവിളിച്ചത്. 

2024 ഫെബ്രുവരി മുതല്‍ മെയ് വരെ കാനഡയില്‍ 2,700 ലധികം കളിപ്പാട്ടങ്ങള്‍ വിറ്റഴിക്കപ്പെട്ടു. എന്നാല്‍ ഓഗസ്റ്റ് 28 വരെ കാനഡയില്‍ അപകടങ്ങളോ പരുക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മാനുഫാക്ച്വര്‍ കമ്പനി പറയുന്നു. 

തിരിച്ചുവിളിച്ച ഉല്‍പ്പന്നം ഉപയോഗിക്കുന്നത് ഉടന്‍ നിര്‍ത്തണമെന്നും റീഫണ്ടിനായി വിന്നേഴ്‌സോ, മാര്‍ഷലുമായോ ബന്ധപ്പെടണമെന്നും ലൊക്കേഷനിലേക്ക് തിരികെ നല്‍കാനും ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.